സ്വിഗ്ഗി, ബ്ലിങ്കിറ്റ് ഡെലിവറി ഏജന്‍റുമാരുടെ വേഷത്തിൽ ജ്വല്ലറിയിൽ മോഷണം; വിഡിയോ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ജ്വല്ലറിയിൽ നിന്നും സ്വിഗ്ഗി, ബ്ലിങ്കിറ്റ് ഡെലിവറി ഏജന്‍റുമാരുടെ വേഷത്തിലെത്തിയ മോഷ്ടാക്കൾ പട്ടാപ്പകല്‍ ആഭരണങ്ങൾ കൊള്ളയടിച്ചു. ഇപ്പോൾ ഇതിന്‍റെ സി.സി.ടി.വി വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കടയിലെ ജീവക്കാരന്‍ നോക്കി നില്‍ക്കെയാണ് ഡെലിവറി ഏജന്‍റുമാരുടെ വേഷത്തിലെത്തിയ മോഷ്ടാക്കൾ ആഭരണങ്ങൾ മോഷ്ടിക്കുന്നത്. ഇതിനിടെ ഇവർ പരസ്പരം സംസാരിക്കുന്നതും ജീവനക്കാരനെ തല്ലുന്നതും ദൃശ്യങ്ങളില്‍ കാണാം.
മോഷ്ടാക്കൾ കടയില്‍ നിന്നും പുറത്തിറങ്ങി ബൈക്കിൽ കയറി പോയതിന് പിന്നാലെ ജീവക്കാരന്‍ പുറത്തിറങ്ങി സഹായം ആഭ്യർഥിച്ചു. തുടർന്നാണ് പൊലീസിൽ അറിയിക്കുന്നത്. വെറും ആറ് മിനിറ്റിനുള്ളില്‍ ജ്വല്ലറിയിലെ വിലപിടിപ്പുള്ള ആഭരണങ്ങളുമായി ഇവര്‍ കടന്ന് കളഞ്ഞു. കടയുടെ ഉടമ കൃഷ്ണ കുമാർ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പുറത്ത് പോയ സമയത്തായിരുന്നു സംഭവം. ജീവനക്കാരൻ ഉടൻ തന്നെ ഉടമയെ വിവരം അറിയിച്ചു.
ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ ജ്വല്ലറിയിൽ കയറി തോക്ക് ചൂണ്ടി 20 കിലോ വെള്ളിയും 25 ഗ്രാം സ്വർണ്ണവും കൊള്ളയടിച്ചതായി ജീവനക്കാരൻ പൊലീസിൽ മൊഴി നൽകി. പൊലീസ് സംഭവസ്ഥലം പരിശോധിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം കവർച്ചയിൽ ജീവനക്കാരന് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

