ജ്വല്ലറിയുടെ ഭിത്തി തുരന്ന് 25 കോടിയുടെ ആഭരണങ്ങൾ കവർന്നു
text_fieldsന്യൂഡൽഹി: ജങ്പുരയിലെ ഭോഗലിലെ ജ്വല്ലറിയിൽ കഴിഞ്ഞ രാത്രി നടന്നത് വൻ കവർച്ച. ഭിത്ത തുരന്ന് അകത്തു കയറിയ മോഷ്ടാക്കൾ 20 - 25 കോടിയുടെ സ്വർണാഭരണങ്ങളാണ് കവർന്നത്.
दिल्ली में ज्वेलरी शोरूम में करोड़ो की चोरी
— Rajan Sharma (Raj vats) (@journalistRajan) September 26, 2023
भोगल में उमराव ज्वेलर के यहां देर रात हुई चोरी। दीवार में छेद कर शोरूम में लॉकर तक पहुँचे चोर। निजामुद्दीन थाने की पुलिस मौके पर। शोरूम में लगे सीसीटीवी कैमरों को खंगाल रही है पुलिस @DCPSEastDelhi @CPDelhi @LtGovDelhi @DelhiPolice pic.twitter.com/3goQA20p8w
ഇന്ന് രാവിലെ പതിവുപോലെ ജ്വല്ലറി തുറന്നതോടെയാണ് കവർച്ച വിവരം അറിഞ്ഞത്. ഉടൻ നിസാമുദ്ദീൻ പൊലീസ് സ്ഥലത്തെത്തി. ജ്വല്ലറിയിലെ സി.സി.ടി.വി ക്യാമറകളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
ജ്വല്ലറിയുടെ ലോക്കർ മുറിയിലേക്കെത്താൻ തുരന്ന ഭിത്തിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭോഗലിലെ വലിയ ജ്വല്ലറിയിലാണ് മോഷണം നടന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

