Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജിന്ദ്​ ജില്ലയിലെ...

ജിന്ദ്​ ജില്ലയിലെ മുഴുവൻ കോവിഡ്​ വാക്​സിനും മോഷണം പോയി; ആശുപത്രിയിൽ നിന്ന്​ പണമെടുക്കാതെ കള്ളൻമാർ

text_fields
bookmark_border
ജിന്ദ്​ ജില്ലയിലെ മുഴുവൻ കോവിഡ്​ വാക്​സിനും മോഷണം പോയി; ആശുപത്രിയിൽ നിന്ന്​ പണമെടുക്കാതെ കള്ളൻമാർ
cancel

ചണ്ഡിഗഢ്​: ഹരിയാനയിലെ ജിന്ദ്​ ജില്ലയിലെ മുഴുവൻ കോവിഡ്​ വാക്​സിനും മോഷണം പോയി. പി.പി സെന്‍റർ ജനറൽ ആശുപത്രിയിലെ സ്​റ്റോർ റൂമിൽ നിന്നാണ്​ 1710 ഡോസ്​ കോവാക്​സിൻ, കോവിഷീൽഡ്​ വാക്​സിനുകൾ മോഷ്​ടിച്ചത്​. ഇതോടെ ജില്ലയിൽ വിതരണത്തിനായി വാക്​സിൻ ഇല്ലാത്ത സ്ഥിതിയാണുണ്ടായിരിക്കുന്നത്​.

എന്നാൽ, സ്​റ്റോർ റൂമിലുണ്ടായിരുന്ന മറ്റ്​ മരുന്നുകളോ പണമോ കള്ളൻമാർ എടുത്തിട്ടില്ല. ഇതോടെ വാക്​സിൻ മോഷണം ലക്ഷ്യമിട്ട്​ തന്നെയാണ്​ കള്ളൻമാർ എത്തിയതെന്ന നിഗമനത്തിലാണ്​ പൊലീസ്​. സ്​റ്റോർ റൂമിന്​ സമീപം അധികൃതർ സി.സി.ടി.വി സ്ഥാപിക്കുകയോ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുകയോ ചെയ്​തിട്ടില്ല.

കോവിഡ്​ വാക്​സിൻ പാഴാക്കുന്നതിൽ രണ്ടാം സ്ഥാനത്താണ്​ നിലവിൽ ഹരിയാനുള്ളത്​. പഞ്ചാബാണ്​ മൂന്നാമത്​. ഈ മോശം കണക്കുകൾ നില നിൽക്കു​േമ്പാൾ തന്നെയാണ്​ ഹരിയാനയിൽ​ കോവിഡ്​ വാക്​സിൻ മോഷണം പോയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Vaccine​Covid 19
News Summary - Thieves steal 1,710 Covid vaccines doses from Jind hospital, sweep entire district's stock
Next Story