Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോഷ്​ടാക്കൾ ഭക്ഷണം...

മോഷ്​ടാക്കൾ ഭക്ഷണം കഴിച്ചത്​ ​ൈഹദരാബാദ്​ നൈസാമി​െൻറ സ്വർണ ടിഫിനിൽ

text_fields
bookmark_border
Gold-Tiffin box
cancel

ഹൈദരാബാദ്​: പുരാനി ഹവേലിയിലുള്ള നൈസാം മ്യൂസിയത്തില്‍ നിന്ന്​ മോഷണം പോയ നൈസാമി​​​​െൻറ സ്വർണ ടിഫിന്‍ ബോക്സ്​ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട്​ മുംബൈയിലെ ആഡംഭര ഹോട്ടലിൽ നിന്ന്​ രണ്ട്​ പേരെ പൊലീസ്​ അറസ്റ്റ്​​ ചെയ്​തു.

നൈസാം ദിവസേന ഉപയോഗിച്ചിരിക്കില്ലെങ്കിലും മോഷ്​ടാക്കളിലൊരാൾ നിത്യവും ഭക്ഷണം കഴിച്ചിരുന്നത്​ രണ്ടു കിലോ തൂക്കമുള്ള അഞ്ചു ഭാഗങ്ങളുള്ള സ്വർണ്ണത്തി​​​​െൻറ ഇൗ ടിഫിൻ ബോക്​സിലായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

സെപ്​തംബർ രണ്ടിനാണ്​ കോടികൾ വിലമതിക്കുന്ന ടിഫിൻ ബോക്​സും കപ്പും സോസറും സ്​പൂണും മ്യൂസിയത്തിൽ നിന്ന്​ മോഷണം പോയത്​.

രണ്ടു കിലോ തൂക്കമുള്ള അഞ്ചു ഭാഗങ്ങളുള്ള സ്വർണ്ണത്തി​​​​െൻറ ടിഫിൻ ബോക്​സ്​, വജ്രം, എമറാള്‍ഡ്, പത്​മരാഗം എന്നിവ പതിച്ച കപ്പ്​, സോസര്‍, സ്പൂണ്‍ എന്നിവയായിരുന്നു​ മോഷണം പോയത്​. ഹൈദരാബാദിലെ അവസാന നൈസാമായിരുന്ന മിര്‍ ഉസ്മാന്‍ അലി ഖാന്‍ ബഹദൂറിന്​ ലഭിച്ച സമ്മാനങ്ങളായിരുന്നു​ ഇവ.

മരം കൊണ്ടുള്ള ജനാല തകര്‍ത്ത് അകത്തു കയറിയ മോഷ്ടാക്കള്‍ കയറില്‍ തൂങ്ങി 20 അടി താഴ്ചയിലുള്ള തറയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പുരാവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന അലമാര തകര്‍ത്ത് ടിഫിന്‍ ബോക്‌സും ചായക്കപ്പും കൈവശപ്പെടുത്തുകയായിരുന്നു.

തൊട്ടടുത്ത്​ ഉണ്ടായിരുന്ന സ്വർണ കവറുള്ള ഖുർആനും കൈവശപ്പെടുത്താൻ ഇവർ തീരുമാനിച്ചിരുന്നെങ്കിലും പുലർച്ചെ ബാങ്കുവിളി കേട്ടതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. സി.സി.ടി.വി ക്യാമറ തിരിച്ചുവെക്കുന്നതിനിടെ മോഷ്​ടാക്കളിലൊരാളുടെ ചിത്രം ക്യാമറയിൽ പതിഞ്ഞിരുന്നു. മോഷണത്തിന്​ ശേഷം പുറത്തിറങ്ങു​േമ്പാൾ രണ്ടുപേരുടെയും ചിത്രം ക്യാമറകളിൽ പതിഞ്ഞിരുന്നെങ്കിലും മുഖം വ്യക്​തമായിരുന്നില്ല.

പിന്നീട്​ ചാർമിനാറിനു സമീപം ബൈക്കി​​െൻറ റേഡിയേറ്റർ പ്രശ്​നവുമായി മോഷ്​ടാക്കൾ നിൽക്കുന്നതി​​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ കിട്ടിയതോടെയാണ്​ പ്രതികളെ കണ്ടെത്താൻ സാധിച്ചത്​. ഇതേ ബൈക്ക്​ സഹീറാബാദിൽ കണ്ടെത്തി. ഇവരെ പിന്തുടർന്നു വരവെ ഇവർ മുംബൈയിലേക്ക്​ കടന്നു കളഞ്ഞു. മുംബൈയിൽ ആഡംഭര ഹോട്ടലിൽ കഴിഞ്ഞു വ​രുന്നതിനിടെയാണ്​ പൊലീസ്​ വലയിലാവുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHyderabad's Nizam MuseumGold Tiffin BoxArtefacts
News Summary - Thief Used Hyderabad Nizam's Gold Tiffin Box To Eat - India News
Next Story