19 രൂപക്ക് റീചാർച് ചെയ്യാനെത്തിയയാൾ മൊബൈൽ കട ഉടമയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് 50,000 രൂപയുമായി കടന്നു -VIDEO
text_fieldsലഖ്നോ: യു.പിയിലെ ബിജ്നോറിൽ പട്ടാപ്പകൽ മൊബൈൽ കട ഉടമയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് 50,000 രൂപ കവർന്നു. സുഹൈൽ എന്നയാളുടെ കടയിലാണ് കവർച്ച നടന്നത്. കടയിൽ എത്തിയ യുവാവ് 19 രൂപക്ക് മൊബൈൽ റീചാർജ് ചെയ്യാൻ ആവശ്യപ്പെട്ടു.
തല മൂടി എത്തിയ യുവാവ് മാസ്ക് ധരിച്ചിരുന്നു. സുഹൈൽ റീചാർജ് ചെയ്യുന്നതിനിടയിൽ യുവാവ് ജാക്കറ്റിൽ ഒളിപ്പിച്ചിരുന്ന മുളകുപൊടി പുറത്തേക്ക് എടുക്കുകയും സുഹൈലിന്‍റെ മുഖത്ത് എറിയുകയും ചെയ്തു.
യുവാവ് പെട്ടെന്ന് തന്നെ മേശവലിപ്പിലുള്ള പണം എടുത്ത് പുറത്തേക്ക് ഓടി കടന്നുകളഞ്ഞു. സുഹൈൽ യുവാവിനെ പിടികൂടാൻ പിന്നാലെ ഓടിയെങ്കിലും സാധിച്ചില്ല. സുഹൈലിന്‍റെ നിലവിളിയിൽ സമീപത്തുള്ള ആളുകൾ ഒത്തുകൂടി. ഉടനെ തന്നെ പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 50,000 രൂപയാണ് നഷ്ടപ്പെട്ടത്.
കടയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിൽ സംഭവം പതിഞ്ഞിട്ടുണ്ട്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കവർച്ചക്കാരനെ തിരിച്ചറിയാൻ പ്രദേശത്തെ സി.സി.ടി.വികൾ പരിശോധിച്ചുവരികയാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

