Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോഷ്​ടിച്ച പണം കണ്ട്​...

മോഷ്​ടിച്ച പണം കണ്ട്​ കണ്ണ്​ തള്ളിയ കള്ളന്​ ഹൃദയാഘാതം; ആശുപത്രിയിൽ ചെലവായത്​ ലക്ഷങ്ങൾ

text_fields
bookmark_border
മോഷ്​ടിച്ച പണം കണ്ട്​ കണ്ണ്​ തള്ളിയ കള്ളന്​ ഹൃദയാഘാതം; ആശുപത്രിയിൽ ചെലവായത്​ ലക്ഷങ്ങൾ
cancel

ബിജ്‌നൂർ: നട്ടാപാതിരക്ക്​ കട കുത്തിത്തുറന്ന്​ കവർന്ന പണം എണ്ണി നോക്കിയ കള്ളന്​ സന്തോഷാധിക്യത്താൽ ഹൃദയാഘാതം സംഭവിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ എത്രയോ അധികം പണം മോഷണമുതലായി കിട്ടിയതിന്‍റെ ആഹ്ലാദത്തള്ളിച്ചയ്​ക്കിടയിലാണ്​ കള്ളൻമാരിലൊരാൾക്ക്​ അറ്റാക്ക്​ വന്നത്​. ഒടുവിൽ, പുള്ളിയുടെ ചികിത്സക്കായി ഈ പണത്തിന്‍റെ ഏറിയ പങ്കും ആശുപത്രിയിൽ ചെലവഴിക്കേണ്ടി വന്നു.

ഉത്തർപ്രദേശിലെ ബിജ്‌നൂർ ജില്ലയിൽ കോട്‌വാലി ദേഹാത്ത് പ്രദേശത്താണ്​ സംഭവം. ഫെബ്രുവരിയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട്​ ​പ്രതികളിലൊരാളെ ബുധനാഴ്ച അറസ്റ്റ് ചെയ്തതോടെയാണ് അറ്റാക്ക്​ വന്ന കാര്യം പുറത്തറിഞ്ഞത്​. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയതായി പൊലീസിനെ ഉദ്ധരിച്ച്​ വാർത്താ ഏജൻസികൾ റിപ്പോർട്ട്​ ചെയ്​തു.

ഫെബ്രുവരി 16ന്​ അർധരാത്രിയാണ്​ നവാബ് ഹൈദറിന്‍റെ ഉടമസ്ഥതയിലുള്ള പൊതുസേവന കേന്ദ്രത്തിൽ നൗഷീദ്​, ഇജാസ്​ എന്നിവർ ചേർന്ന്​ കവർച്ച നടത്തിയത്​. ഏഴുലക്ഷം രൂപ മോഷണം പോയതായി ഹൈദർ പരാതിപ്പെട്ടതായി ബിജ്‌നൂർ പൊലീസ് സൂപ്രണ്ട് ധരം വീർ സിങ്​ പറഞ്ഞു.

സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ്​ കഴിഞ്ഞദിവസം രണ്ടുപേരെയും നാഗിന പൊലീസ് സ്റ്റേഷൻ പരിധിയിലെ അലിപൂരിൽനിന്ന് അറസ്റ്റ് ചെയ്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftCrime Newsheart attackTheif
News Summary - Thief Suffers Heart Attack After Finding the Money he Robbed was Far More than his Expectation
Next Story