Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘താൻ എന്തൊരു പിശുക്കനാണ്’; വീട്ടുടമക്ക് നിരാശയോടെ കള്ളന്‍റെ കത്ത്

text_fields
bookmark_border
thief-letter-081219.jpg
cancel

ഏറെ പണിപ്പെട്ട്, ആൾക്കാരുടെ കണ്ണുവെട്ടിച്ച്, ജനൽ പൊളിച്ച് അകത്ത് കയറിയ വീട്ടിൽനിന്ന് മോഷ്ടിക്കാൻ യാതൊന്നും കിട്ടിയില്ലെങ്കിൽ ഏത് കള്ളനാണെങ്കിലും ദേഷ്യം വരില്ലേ. മധ്യപ്രദേശിലെ ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറി വെറുംകൈയോടെ മടങ്ങേണ്ടി വന്ന കള്ളൻ ചെയ്തതെന്താണെന്നോ. വീട്ടുടമയുടെ ഡയറി എടുത്ത് അതിൽ ഒരു കത്തെഴുതി. ‘താൻ എന്തൊരു പിശുക്കനാണ്’ എന്ന് തുടങ്ങുന്ന കത്തിൽ നിരാശനായി മടങ്ങേണ്ടിവന്നതിന്‍റെ ദേഷ്യം മുഴുവൻ ഉണ്ടായിരുന്നു.

‘താൻ എന്തൊരു പിശുക്കനാണ്. എനിക്കൊരു നയാപൈസ പോലും ഈ വീട്ടിൽ നിന്ന് കിട്ടിയില്ല. ജനൽ പൊളിച്ച് അകത്ത് കയറിയതിന്‍റെ കൂലിയെങ്കിലും കിട്ടിയാൽ മതിയായിരുന്നു. എന്‍റെ ഇന്നത്തെ രാത്രി താൻ നശിപ്പിച്ചു’ -ഇതാണ് കത്തിലുണ്ടായിരുന്നത്.

പർവേശ് സോണി എന്ന ഗവ. എൻജിനീയറുടെ സർക്കാർവക വീട്ടിലാണ് കള്ളൻ കയറിയത്. വലിയ വസതി ആണെങ്കിലും വിലകൂടിയതൊന്നും ഇവിടെ സൂക്ഷിച്ചിരുന്നില്ല. തൊട്ടടുത്ത ദിവസം ഇദ്ദേഹത്തിന്‍റെ വീട്ടുജോലിക്കാരനാണ് ഇങ്ങനെയൊരു കത്ത് കണ്ടത്.

പൊലീസ് എത്തി പരിശോധിച്ചപ്പോൾ അലമാരയും മേശവലിപ്പുകളുമെല്ലാം കുത്തിത്തുറന്നതായി കണ്ടെത്തി. ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. തുണികളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. ഡയറി എടുത്ത് കത്തെഴുതി ഉടമക്ക് വായിക്കാനായി കോഫീടേബിളിൽ നിവർത്തി വെച്ച ശേഷമാണ് കള്ളൻ സ്ഥലംവിട്ടത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thief Calls Houseowner 'miser' in a Note after He Returns Empty-Handed
Next Story