ബുരാരിയിൽ ആൾക്കൂട്ടക്കൊല: മോഷ്ടാവെന്നാരോപിച്ച് ഒരാളെ മർദിച്ച് കൊന്നു
text_fieldsന്യൂഡൽഹി: ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരുടെ കൂട്ട ആത്മഹത്യക്ക് പിറേക ആൾക്കൂട്ട കൊലയും. മോഷ്ടാവെന്നാരോപിച്ചാണ് നാട്ടുകാർ ഒരാളെ മർദിച്ച് കൊന്നത്. വ്യാഴാഴ്ച ഉച്ചക്ക് പ്രദേശത്ത് പൂട്ടിക്കിടന്ന വീട്ടിൽ മോഷ്ടിക്കാൻ കയറിയ രണ്ടുപേരിൽ ഒരാളെയാണ് കൊലപ്പെടുത്തിയത്.
സംഭവത്തെ കുറിച്ച് നാട്ടുകാർ പൊലീസിനോട് പറഞ്ഞതിങ്ങനെ- ഉച്ചക്ക് 1:30ന് ബ്രിബാൽ എന്നയാളും അയാളുടെ കൂട്ടാളിയും പ്രദേശത്ത് പൂട്ടികിടക്കുകയായിരുന്ന ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറി. എന്നാൽ വീട്ടുടമ അപ്രതീക്ഷിതമായി സംഭവസ്ഥലത്തെത്തുകയും മോഷ്ടാക്കളെ കണ്ടയുടനെ അലാറം മുഴക്കി നാട്ടുകാരെ അറിയിക്കുകയും െചയ്ത.
ശ്രമം പരാജയപ്പെട്ടതോടെ ഇരുവരും മേൽക്കൂരയിലൂടെ ഒാടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇവരിൽ ബ്രിബാൽ എന്നയാൾ കോണിപ്പടിയിൽ നിന്നും താഴേക്ക് വീണതോടെ തടിച്ചുകൂടിയ പ്രദേശവാസികൾ പിടികൂടുകയും കെട്ടിയിട്ട് മർദ്ദിച്ചവശനാക്കുകയായിരുന്നു. ഇയാളെ മറ്റ് ചിലർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
ഒരു കുടുംബത്തിലെ 11 പേർ കൂട്ട ആത്മഹത്യ ചെയ്തതിെൻറ ഞെട്ടൽ മാറുന്നതിന് മുമ്പാണ് ബുരാരിയിെല ആൾകൂട്ട കൊല.
