"അവർക്ക് എന്നെ കൊല്ലണം...." ജീവന് ഭീഷണിയുണ്ടെന്ന് ആവർത്തിച്ച് അതീഖ് അഹ്മെദ്
text_fieldsഅഹമ്മദാബാദ്: ജയിലിൽ കഴിയുന്ന തന്‍റെ ജീവൻ ഭീഷണിയിലാണെന്ന് ആവർത്തിച്ച് മുൻമാഫിയാ തലവനും രാഷ്ട്രീയക്കാരനുമായ അതിഖ് അഹ്മദ്. അഹമ്മദാബാദിലെ സബർമതി ജയിലിൽ നിന്ന് ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം പ്രയാഗ്‌രാജിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമേഷ് പാൽ വധക്കേസിലെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടാണ് മുൻ എം.എൽ.എയും എം.പിയുമായ അതീഖിനെ പ്രയാഗ്‌രാജിലേക്ക് കൊണ്ടുപോയത്. കനത്ത സുരക്ഷയിലാണ് അതീഖിനെ ജയിലിൽനിന്നു കൊണ്ടുപോയത്.
"ഇത് ശരിയല്ല. ഇവരുടെ ആവശ്യം എന്നെ കൊല്ലാലാണ്," യു.പി പൊലീസ് വാനിൽ കൊണ്ടുപോകുമ്പോൾ അഹ്മദ് പറഞ്ഞു. കേസിൽ പ്രയാഗ്‌രാജ് കോടതി ബി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അഭിഭാഷകനായ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ അതീഖിനെയും മറ്റ് രണ്ട് പേരെയം കോടതിയിൽ കഠിനമായ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
2005ൽ ബഹുജൻ സമാജ് പാർട്ടി നിയമസഭാംഗം രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായ ഉമേഷ് പാലും അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഗാർഡുകളും ഫെബ്രുവരി 24 ന് പ്രയാഗ്‌രാജിൽ വെടിയേറ്റ് മരിച്ചിരുന്നു. ഇതിൽ അതീഖിനും കുടുംബത്തിനും പങ്കുണ്ടെന്നാണ് ആരോപണം. ഉമേഷ് പാൽ വധക്കേസ് അടക്കം 100ൽ അധികം ക്രമിനിൽ കേസുകളാണ് കഴിഞ്ഞമാസം യു.പി പൊലീസ് അതീഖിനെതിരെ രജിസ്റ്റർ ചെയ്തത്. തന്നെയും കുടംബത്തെയും വ്യാജമായ കേസുകളിൽ ഉൾരപ്പെടുത്തിയതെന്നും തങ്ങളെ യു.പി പൊലീസ് വ്യാജ ഏറ്റുമുട്ടലുകൾ സൃഷ്ടിച്ച് ഇല്ലാതാക്കുമെന്നും അതീഖ് നേരത്തെ കോ
ടതിയിലും പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

