Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്രത്തിനായി...

രാമക്ഷേത്രത്തിനായി പോരാടിയവർക്ക്​ സ്​മാരകം വേണം -ശിവസേന

text_fields
bookmark_border
രാമക്ഷേത്രത്തിനായി പോരാടിയവർക്ക്​ സ്​മാരകം വേണം -ശിവസേന
cancel

മുംബൈ: രാമക്ഷേത്ര നിർമ്മാണത്തിനായി പോരാടി മരിച്ചവരുടെ ഓർമക്കായി സ്​മാരകം വേണമെന്ന്​ ശിവസേന. അമർ ജവാൻ ജ്യോ തിയുടെ മാതൃകയിൽ അയോധ്യയിൽ സ്​മാരകം വേണമെന്നാണ്​ ശിവസേനയുടെ ആവശ്യം. മുഖപത്രമായ സാമ്​നയിൽ എഴുതിയ എഡിറ്റോറിയ യിലാണ്​ പരാമർശം.

രാമക്ഷേത്രത്തിനായി നിരവധി പേർ രക്​തസാക്ഷിത്വം വരിച്ചിട്ടുണ്ട്​. അമർ ജവാൻ ജ്യോതിയിലെ പോലെ രാമക്ഷേത്രത്തിനായി മരണം വരിച്ചവരുടെ പേരുകൾ സ്​മാരകത്തിൽ എഴുതണം. സരയു നദിയുടെ തീരത്താണ്​ സ്​മാരകം ഉയരേണ്ടതെന്നും സാമ്​ന ആവശ്യപെടുന്നു. രാമക്ഷേത്രത്തിനായി പ്രവർത്തിച്ച ശിവസേന ഉൾപ്പടെയുള്ള ഹിന്ദു സംഘടനകളെ ആദരിക്കണം​.

രാമക്ഷേത്ര പ്രക്ഷോഭത്തി​​െൻറ മുൻ നിരയിൽ ശിവസൈനികരുമുണ്ടായിരുന്നു. അത്​ രാഷ്​ട്രീയ നേട്ടത്തിനായി ശിവസേന ഉപയോഗിച്ചിട്ടില്ല. എന്നാൽ, ബി.ജെ.പി രാമക്ഷേത്ര പ്രക്ഷോഭങ്ങളെ രാഷ്​ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയായിരുന്നു. രാമക്ഷേത്രത്തി​​െൻറ ഭൂമി പൂജക്ക്​ ബി.ജെ.പി നേതാക്കളെ മാത്രം ക്ഷണിച്ചാൽ പോരെന്നും സാമ്​ന മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivasenamalayalam newsindia newsRam Temple Ayodhya
News Summary - They gave their blood: Sena demands memorial for ‘martyrs’ of Ram Mandir-India news
Next Story