Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​കോൺഗ്രസിന്​...

​കോൺഗ്രസിന്​ ലക്ഷ്യമോ നേതാക്കളോയില്ല; മോദിയെ വിമർശിച്ചതിനെതിരെ ജാവ്​ദേ​കർ

text_fields
bookmark_border
Prakash-Javadekar
cancel

ന്യൂഡൽഹി: അമേരിക്കയിലെ ഹൂസ്​റ്റണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ​ങ്കെടുത്ത ‘ഹൗഡി മോദി’ പരിപാടി ഇവൻറ്​ മാന േജ്​മ​​​െൻറ്​ എന്ന പരിഹസിച്ച കോൺഗ്രസ്​ നേതാക്കൾക്ക്​ മറുപടിയുമായി കേന്ദ്രമന്ത്രി പ്രകാശ്​ ജാവ്​ദേ​കർ. കോൺഗ്രസിന്​ കൈകാര്യം ചെയ്യാൻ വിഷയവുമില്ലാത്തതു കൊണ്ടാണ്​ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത്​. പാർട്ടി​ നേതാക്കളോ ലക്ഷ്യമോ വീക്ഷണമോ ഇല്ലാതെ മുന്നോട്ടുപോവുകയാണെന്നും ജാവ്​ദേ​കർ വിമർശിച്ചു.

‘ഹൗഡി മോദി’ ഇവൻറ്​ മാനേജ്​മ​​​െൻറ്​ പരിപാടിയാണെന്നാണ്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. യു.എസ്​ പ്രസിഡൻറ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നു​വേ​ണ്ടി കാ​മ്പ​യി​ൻ ചെ​യ്യു​ക​യാ​ണ്​ മോ​ദി ചെ​യ്​​ത​തെ​ന്നും മ​റ്റൊ​രു രാ​ജ്യ​ത്തി​​​​​െൻറ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ടാ​തി​രി​ക്കു​ക എ​ന്ന ഇ​ന്ത്യ​യു​ടെ വി​ദേ​ശ​കാ​ര്യ ന​യ​ത്തി​​​​​െൻറ ലം​ഘ​ന​മാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ​തെ​ന്നും​ കോ​ൺ​ഗ്ര​സ്​ ആ​രോ​പി​ച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsJavadekarhowdy modileaderlessdirectionlessCongres
News Summary - They are leaderless, directionless: Javadekar slams Congress - India news
Next Story