Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ഭീതി;...

കോവിഡ്​ ഭീതി; ലോക്​ഡൗണിന്​ സാധ്യതയുള്ള സംസ്ഥാനങ്ങൾ ഇവയാണ്​

text_fields
bookmark_border
maharashtra lockdown
cancel

ന്യൂഡൽഹി: കോവിഡ്​ കേസുകൾ അധികരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ ചില നഗരങ്ങളിലും ജില്ലകളിലും ലോക്​ഡൗണിന്​ സമമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്​. അതേസമയം, രാജ്യം പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണത്തിൽ സർവകാല റെക്കോഡും ഇന്ന്​ സൃഷ്​ടിച്ചു​. 1,52,879 പുതിയ കേസുകളാണ്​ 24 മണിക്കൂറിനിടെ റിപ്പോർട്ട്​ ചെയ്​തത്​. മഹാരാഷ്​ട്രയാണ്​ നിലവിൽ കോവിഡ്​ ഏറ്റവും ബാധിച്ചിരിക്കുന്ന സംസ്ഥാനം.

ഇപ്പോൾ തുടരുന്ന സാഹചര്യം പരിഗണിച്ച്​ നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചതും ഏത്രയും പെട്ടന്ന്​ സമ്പൂർണ്ണ ലോക്​ഡൗൺ ഏർപ്പെടുത്താൻ സാധ്യതയുള്ളതുമായ അഞ്ച്​ സംസ്ഥാനങ്ങൾ ഇവയാണ്​.

മഹാരാഷ്​ട്ര: സമ്പൂർണ്ണ ലോക്​ഡൗൺ ഏർപ്പെടുത്താതെ രക്ഷയില്ലെന്നാണ്​ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ സർവ കക്ഷി അവലോകന യോഗത്തിന് ശേഷം മുന്നറിയിപ്പ്​ നൽകിയത്​. അത്​ സംബന്ധിച്ച തീരുമാനം ഒരു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തൊട്ടാകെയുള്ള ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കിയാൽ ദരിദ്രരുടെയും തൊഴിലാളികളുടെയും കൂലിപ്പണിക്കാരുടെയും പ്രശ്​നങ്ങൾ കാര്യമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഡൽഹി: അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ദില്ലി സർക്കാർ ശനിയാഴ്ച വൈകിട്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എല്ലാ സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, സാംസ്കാരിക, മതപരമായ ഒത്തുചേരലുകൾ മറ്റൊരു മുന്നറിയിപ്പ്​ വരുന്നത്​ വരെ നിരോധിച്ചിരിക്കുകയാണ്​. അതേസമയം, സംസ്ഥാനത്തെ തിയറ്ററുകൾക്ക്​ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച്​ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്​. ബസുകളും മെട്രോ ട്രെയിനുകളും 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച്​ മാത്രമേ യാത്ര നടത്താൻ പാടുള്ളൂ. വിവാഹച്ചടങ്ങുകൾക്ക്​ 50 പേരെ മാത്രമാണ്​ അനുവദിക്കുക. ഹോട്ടലുകളിലും ബാറുകളിലും 50 ശതമാനം ആളുകളെ മാത്രം കയറ്റാനും ചട്ടംകെട്ടിയിട്ടുണ്ട്​.

ഉത്തർപ്രദേശ്​: കോവിഡ്​ വ്യാപനം തടയാനായി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ മീററ്റ്, ഗാസിയാബാദ്, നോയിഡ, വാരണാസി, കാൺപൂർ, പ്രയാഗ്​രാജ്, ബറേലി ജില്ലകളിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്​. കൂടാതെ, ആരാധനാലയങ്ങളിൽ ഒരേസമയം അഞ്ചിൽ കൂടുതൽ പേർ പ്രവേശിക്കുന്നത് നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്​. സർക്കാർ, സ്വകാര്യ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം മൊത്തം ശേഷിയുടെ 50 ശതമാനമായി പരിമിതപ്പെടുത്താനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

മധ്യപ്രദേശ്​: മധ്യപ്രദേശ് സർക്കാർ 11 ജില്ലകളിലായി വാരാന്ത്യ ലോക്ക്ഡൗൺ നീട്ടിയിരിക്കുകയാണ്​. ഏപ്രിൽ 19 വ​െര, ബർവാനി, രാജ്​ഗഡ്​, വിദിഷ, ഇൻഡോർ സിറ്റി, റൗ നഗർ, മാഹു നഗർ, നർസിംഗ്​പുർ, ഷാജാപുർ, ഉ​ൈജ്ജൻ എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയ ലോഡ്​കൗൺ നീട്ടി. മറ്റ്​ ചിലയിടങ്ങളിൽ ലോക്​ഡൗൺ പുനഃസ്ഥാപിക്കുകയും ചെയ്​തിട്ടുണ്ട്​.

കർണാടക: രാവിലെ 10 മുതൽ പുലർച്ചെ അഞ്ച്​ മണി വരെ ബെംഗളൂരു, മൈസൂരു, മംഗളൂരു, കലബുറഗി, ബിദാർ, തുംകുരു, ഉഡുപ്പി, മണിപ്പാൽ എന്നിവയുൾപ്പെടെ കർണാടകയിലെ ഏഴ്​ ജില്ലകളിൽ 10 ദിവസത്തെ കൊറോണ നൈറ്റ്​ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 10 മുതലാണ്​ ഇത്​ നടപ്പിലാക്കിയിരിക്കുന്നത്​. ഏപ്രിൽ 20 വരെ നിയന്ത്രണങ്ങൾ നിലനിൽക്കും. കൊറോണ പടരുന്നതിനാൽ ഞങ്ങൾ ഇത്തരം നടപടികളാണ്​ നിലവിൽ സ്വീകരിക്കുന്നത്​. ലോക്​ഡൗൺ ഏർപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു. കാര്യങ്ങൾ നിയന്ത്രണ വിധേയമായിട്ടി​ല്ലെങ്കിൽ കർഫ്യൂ സംസ്ഥാനം മുഴുവനായി വ്യാപിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lockdown​Covid 19
News Summary - These States May go Under Lockdown Amid COVID19 Spike
Next Story