Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്യാപ്​റ്റൻ തെറിച്ചു;...

ക്യാപ്​റ്റൻ തെറിച്ചു; പഞ്ചാബിനെ ഇനി ആര് നയിക്കും?

text_fields
bookmark_border
punjab congress
cancel

ചണ്ഡിഗഡ്​: പാർട്ടിക്കകത്ത്​ മാസങ്ങളായി തുടർന്ന ആഭ്യന്തര കലഹങ്ങൾക്ക്​ പിന്നാലെ പഞ്ചാബ്​ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്ങിന്‍റെ സ്​ഥാനം തെറിച്ചിരിക്കുകയാണ്​.​ അമരീന്ദറിനെ മുഖ്യമന്ത്രി സ്​ഥാനത്ത്​ നിന്ന്​ നീക്കണമെന്ന ആവശ്യവുമായി 40 എം.എൽ.എമാർ ഹൈക്കമാൻഡിനെ സമീപിച്ചിരുന്നു. കർഷക സമരത്തിനെതിരെ അമരീന്ദർ അടുത്തിടെ നടത്തിയ വിവാദ പരാമർശങ്ങൾ ഹൈകമാൻഡിന്‍റെ അതൃപ്​തി സമ്പാദിച്ചിരുന്നു. ശനിയാഴ്ച വൈകീട്ടാണ്​​ അമരീന്ദർ ഗവർണറെ കണ്ട്​ രാജി സമർപ്പിച്ചത്​​. ഇതോടെ നവ്​ജോത്​ സിങ്​ സിധു ക്യാമ്പിൽ നിന്നുള്ളയാളാകും അടുത്ത മുഖ്യമന്ത്രിയെന്ന്​ ഏറെക്കുറെ ഉറപ്പായി.

പഞ്ചാബ്​ പി.സി.സി മുൻ അധ്യക്ഷൻ സുനിൽ ജാക്കറിനാണ്​ മുഖ്യമന്ത്രി സ്​ഥനത്തേക്ക്​ പ്രഥമ പരിഗണനയെന്ന്​​ പാർട്ടി വൃത്തങ്ങൾ സൂചപ്പിച്ചു. ഹിന്ദു സിക്കുകാരൻ മുഖ്യമന്ത്രിയും ജാട്ട്​ സിക്കുകാരൻ പാർട്ടി അധ്യക്ഷനുമാകുന്നത്​ വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ തുണക്കുമെന്നാണ്​ കണക്കുകൂട്ടൽ.

ജാക്കർ എം.എൽ.എ അല്ലാത്തതിനാൽ സിധു മുഖ്യമന്ത്രി സ്​ഥാനം ഏ​റ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്​. ​ഫതേഹ്​ഗഡ്​ സാഹിബ്​ എം.എൽ.എ കുൽജിത്​ സിങ്​ നഗ്രയുടെ പേരും പരിഗണനയിലുണ്ട്​. കോൺഗ്രസ്​ നിയമസഭ കക്ഷി യോഗത്തിനെത്തിയ പാർട്ടി നിരീക്ഷകരായ അജയ്​ മാക്കനെയും ഹരീഷ്​ ചൗധരിയെയും സ്വീകരിക്കാനായി സിധു ക്യാമ്പിൽ നിന്ന്​ വിമാനത്താവളത്തിലെത്തിയത്​ കുൽജിത്തായിരുന്നു.

മുൻ പഞ്ചാബ്​ കോൺഗ്രസ്​ ​തലവൻ പ്രതാപ്​ സിങ്​ ബജ്​വയുടെയും രവ്​നീത്​ സിങ്​ ബിട്ടുവിന്‍റെയും പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്​.

പഞ്ചാബ്​ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കോൺഗ്രസ്​ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി കോൺഗ്രസ്​ നിയമസഭ കക്ഷി യോഗം പ്രമേയം പാസാക്കി. കോൺഗ്രസ്​ നിയമസഭ കക്ഷി യോഗത്തിൽ രണ്ട്​ പ്രമേയങ്ങൾ പാസാക്കിയിരുന്നു. പഞ്ചാബ്​ വികസനത്തിന്​ അമരീന്ദർ സിങ്​ സർക്കാർ നൽകിയ സംഭാവനകളെ അഭിനന്ദിക്കുന്നതായിരുന്നു ആദ്യത്തേത്​. അമരീന്ദർ സിങ്​ ഉൾപ്പെടെ രണ്ടുപേർ മാത്രമാണ്​ നിയമസഭ കക്ഷി യോഗത്തിനെത്താതിരുന്നത്​.

മുഖ്യമന്ത്രി സ്​ഥാനം ഒഴിഞ്ഞതിന്​ പിന്നാലെ പഞ്ചാബ്​ പി.സി.സി അധ്യക്ഷൻ നവ്​ജോത്​ സിങ്​ സിധുവിനെതിരെ അമരീന്ദർ സിങ് പോര്​ കനപ്പിച്ചിരുന്നു​. സിധു കഴിവ്​കെട്ടയാളാണെന്നും മുഖ്യമന്ത്രിയാകുന്നത്​ അംഗീകരിക്കാൻ സാധിക്കില്ലെന്നും അമരീന്ദർ പറഞ്ഞു. സിധുവിന് പാ​കിസ്​താനുമായി ബന്ധമുണ്ടെന്നും അത് രാജ്യസുരക്ഷക്ക്​ ഭീഷണിയാകുമെന്നും മുഖ്യമന്ത്രി സ്​ഥാനം ഒഴിഞ്ഞതിന്​ പിന്നാലെ അമരീന്ദർ പ്രതികരിച്ചിരുന്നു.

'നവ്ജോത്​ സിങ്​ സിധു ഒരു കഴിവില്ലാത്ത ആളാണ്, അവൻ ഒരു ദുരന്തമാകാൻ പോകുന്നു. അടുത്ത മുഖ്യമന്ത്രിയായി അവന്‍റെ പേര് ഉയർന്നാൽ ഞാൻ എതിർക്കും. അദ്ദേഹത്തിന് പാകിസ്​താനുമായി ബന്ധമുണ്ട്. അത് രാജ്യസുരക്ഷക്ക്​ ഭീഷണിയാകും' -അമരീന്ദർ വാർത്ത ഏജൻസിയായ എ.എൻ.ഐയോട്​ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിന്​​ മാസങ്ങൾ മാത്രം ശേഷിക്കെ പാർട്ടിയിൽ ഉടലെടുത്ത ആഭ്യന്തര കലഹത്തെ തുടർന്നാണ്​ അമരീന്ദർ സിങ്​ ശനിയാഴ്ച രാജി വെച്ചത്​. താൻ അപമാനിക്കപ്പെട്ടുവെന്നും ഹൈക്കമാൻഡിന്​​ വിശ്വാസമുള്ള ആരെയും മുഖ്യമന്ത്രിയാക്കാമെന്നും രാജ്​ഭവന്​ പുറത്ത്​ വെച്ച്​ അമരീന്ദർ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. കോൺഗ്രസിൽ തുടരുമെന്നും അനുയായികളോട്​ ആലോചിച്ച ശേഷം ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്​ച വൈകീട്ട്​ ചേർന്ന നിയമസഭ കക്ഷി യോഗത്തിന്​ പിന്നാലെയാണ്​ രാജി. പഞ്ചാബ്​ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തതോടെയാണ് ഹൈക്കമാൻഡ്​​ അമരീന്ദറിനോട്​ മാറിനിൽക്കാൻ നിർദേശിച്ചതെന്നാണ്​​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navjot singh sidhuAmarinder SinghPunjab CMcongress
News Summary - these leaders are the frontrunners to be next Punjab Chief minister
Next Story