കോവിഡ് ചികിത്സയിൽ നിന്ന് ചില മരുന്നുകളെ ഒഴിവാക്കി
text_fieldsന്യൂഡൽഹി: കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള മാർഗനിർദേശം പുതുക്കി കേന്ദ്രസർക്കാർ. കോവിഡ് രോഗികൾക്ക് നൽകുന്ന ചില മരുന്നുകൾ ഒഴിവാക്കിയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസിെൻറ ഉത്തരവ്. ഹൈഡ്രോക്സിക്ലോറക്വീൻ, ഐവർമെക്ടിൻ, ഡോക്സിസൈക്ലീൻ, സിങ്ക് തുടങ്ങിയ മരുന്നുകളാണ് ഒഴിവാക്കിയത്. സി.ടി സ്കാൻ ആവശ്യമെങ്കിൽ മാത്രം നടത്തിയാൽ മതിയാകുമെന്നും നിർദേശത്തിൽ പറയുന്നു.
രോഗലക്ഷണമില്ലാത്തവർക്കും ചെറിയ രോഗലക്ഷണമുള്ളവർക്കും മരുന്ന് നൽകേണ്ടെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ചെറിയ രോഗലക്ഷണമുള്ള കോവിഡ് രോഗികൾ സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകും. ഇവർക്ക് രോഗലക്ഷണങ്ങൾ പ്രകടമാവുകയാണെങ്കിൽ മാത്രം മരുന്ന് നൽകിയാൽ മതിയാകും. ആശുപത്രിയിൽ ചികിത്സയിലുള്ള ഗുരുതര രോഗികൾക്ക് മാത്രം റെംഡസിവീർ മരുന്ന് നൽകിയാൽ മതിയാകുമെന്നും ഉത്തരവിൽ പറയുന്നു.
ചെറിയ രോഗലക്ഷണമുള്ളവർക്ക് സ്റ്റിറോയിഡിെൻറ ആവശ്യമില്ല. സ്റ്റിറോയിഡ് ഉപയോഗം ഇത്തരക്കാരിൽ ശരീരത്തിന് ഹാനികരമാവുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

