ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങൾ ഇവയാണ്; ഇന്ത്യയുടെ സ്ഥാനം?
text_fieldsന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം എന്ന പദവിയിൽ ഇളക്കം തട്ടാതെ യു.എസ്. ചൈനയാണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. 2024 യു.എസ് ന്യൂസ് പവർ ആണ് പട്ടിക തയാറാക്കിയത്. ലീഡർഷിപ്പ്, സാമ്പത്തിക-രാഷ്ട്രീയ സ്വാധീനം, അന്താരാഷ്ട്ര ബന്ധം, സൈനിക ശക്തി എന്നിവയുടെ അടിസ്ഥാനത്തിലാണ് ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്.
സാങ്കേതികം, ധനകാര്യം, വിനോദം എന്നീ മേഖലകളിലെ മേധാവിത്വമാണ് യു.എസിനെ ഒന്നാംസ്ഥാനത്ത് നിലനിർത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും 5ജിയും പോലുള്ള സാങ്കേതിക വിദ്യകളുടെ വളർച്ചയും സാമ്പത്തിക സ്വാധീനവുമാണ് ചൈനയെ രണ്ടാംസ്ഥാനത്തിന് അർഹമാക്കിയത്. സൈനിക ശക്തിയുടെ കാര്യത്തിൽ മികവ് പുലർത്തുന്ന റഷ്യയാണ് മൂന്നാംസ്ഥാനത്ത്.
ആഗോള കാര്യങ്ങളിൽ സ്വാധീനം ചെലുത്താനുള്ള കഴിവും റഷ്യയെ മികച്ച റാങ്ക് നേടാൻ റഷ്യയെ സഹായിച്ചു. ഹരിത ഊർജം ഡിജിറ്റൽ പരിവർത്തനം എന്നീ മേഖലകളിൽ കിടപിടിക്കുന്ന മുന്നേറ്റം നടത്തിയ ജർമനിയാണ് നാലാമത്. ബ്രെക്സിറ്റിനു ശേഷവും തളരാതെ സാമ്പത്തിക രംഗത്ത് കുതിപ്പ് നടത്തിയ യു.കെ ആണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്. ദക്ഷിണ കൊറിയ ആറാമതെത്തി.
ഫ്രാൻസ് ആണ് ഏഴാംസ്ഥാനത്ത്. യൂറോപ്യൻ യൂനിയന്റെ സ്ഥിരതക്ക് നൽകുന്ന സംഭാവനകളാണ് ഫ്രാൻസിനെ മുൻനിരയിലെത്തിച്ചത്.
വിപുലമായ ചിപ്പ് നിർമാണം, എ.ഐ, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ എന്നിവ ജപ്പാനെ എട്ടാംസ്ഥാനത്തെത്തിച്ചു. യു.എസിന്റെ അണിയും ഏറ്റവും വലിയ എണ്ണഉൽപ്പാദന രാജ്യങ്ങളിലൊന്നുമായ സൗദി അറേബ്യക്ക് ഒമ്പതാം സ്ഥാനത്തെത്തി. ടൂറിസത്തിലെ നിക്ഷേപവും എൻ.ഇ.ഒ.എം പ്രോജക്ട്, 2024ലെ ഫിഫ ലോകകപ്പ് എന്നിവയാണ് സൗദിയുടെ മുന്നേറ്റത്തിന് കാരണം. പത്താംസ്ഥാനത്ത് യു.എ.ഇ ആണ്.
ഇന്ത്യക്ക് ആദ്യ പത്തിൽ ഇടംലഭിച്ചില്ല. 12ാം സ്ഥാനമാണുള്ളത്. ശക്തമായ സമ്പദ്‌വ്യവസ്ഥ, ശക്തമായ സഖ്യങ്ങൾ, ശ്രദ്ധേയമായ സൈനിക ശക്തി എന്നിവയാണ് ആഗോളരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ മുന്നിലെത്തിച്ചത്. ജി.ഡി.പിയുടെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. യു.എസ്, ചൈന, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങളാണ് തൊട്ടുമുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

