Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉവൈസി ബാഗ്​ദാദിയെ...

ഉവൈസി ബാഗ്​ദാദിയെ പോലെയെന്ന്​ ശിയ വഖഫ്​ ബോർഡ്​ ചെയർമാൻ

text_fields
bookmark_border
wazim-rizvi
cancel

ലഖ്​നോ: എ.ഐ.എം.ഐ.എം നേതാവ്​ അസദുദ്ദീൻ ഉവൈസിക്കെതിരെ വിമർശനവുമായി ശിയ വഖഫ്​ ബോർഡ്​ ചെയർമാൻ വസീം റിസ്​വി. ഐ.എസ്​ തലവൻ അബുബക്കർ-അൽ-ബാഗ്​ദാദിയും അസദുദ്ദീൻ ഉവൈസിയും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

ആയുധങ്ങളിലൂടെയും വെടിയുണ്ടയിലൂടേയുമാണ്​ ബാഗ്​ദാദി തീവ്രവാദപ്രചാരണം നടത്തുന്നത്​. ഉവൈസി പ്രസംഗങ്ങളിലൂടെയാണ്​ തീവ്രവാദം വളർത്തുന്നത്​. മുസ്​ലിംകളെ തീവ്രവാദത്തിലേക്ക്​ കൊണ്ടു വരാനാണ്​ ഉവൈസിയുടെ ശ്രമം. മുസ്​ലിം വ്യക്​തിനിയമ ബോർഡ്​ ഉവൈസിയെ വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാബരി തർക്കത്തിലെ സുപ്രീംകോടതി വിധിയെ കുറിച്ചുള്ള ഉ​ൈവസിയുടെ പ്രസ്​താവന മുൻനിർത്തിയായിരുന്നു ചെയർമാ​​​െൻറ പരാമർശം.

അതേസമയം, സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട്​ ഉവൈസിയുടെ പരാമർശങ്ങൾക്കെതിരെ പൊലീസിന്​ പരാതി ലഭിച്ചിരുന്നു. ബാബരി കേസിലെ വിധിയെ സ്വാഗതം ചെയ്യുന്ന സമീപനമാണ്​ ശിയ വഖഫ്​ ബോർഡ്​ ചെയർമാൻ സ്വീകരിച്ചത്​. രാമക്ഷേത്ര നിർമാണത്തിനായി അദ്ദേഹം 50000 രൂപ സംഭാവന നൽകുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asaduddin OwaisiBaghdadimalayalam newsindia news
News Summary - There's no difference between Abu Bakr-al Baghdadi and Owaisi today-India news
Next Story