Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒറ്റപ്പെട്ടതുപോലെ...

ഒറ്റപ്പെട്ടതുപോലെ തോന്നി; കരുത്ത് പകർന്നത് ജനങ്ങളുടെ പിന്തുണ -സചിൻ പൈലറ്റ്

text_fields
bookmark_border
ഒറ്റപ്പെട്ടതുപോലെ തോന്നി; കരുത്ത് പകർന്നത് ജനങ്ങളുടെ പിന്തുണ -സചിൻ പൈലറ്റ്
cancel

ന്യൂഡൽഹി: പുതിയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് തൽക്കാ​ലത്തേക്ക് വിരാമമിട്ട് കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ്. യുവാക്കളുടെ ഭാവിക്കായും അവകാശങ്ങൾക്കായും ശബ്ദമുയർത്തുന്നത് തുടരുമെന്ന് സചിൻ പൈലറ്റ് പറഞ്ഞു.

ഒരു ഘട്ടത്തിൽ എനിക്ക് ഒറ്റപ്പെട്ടത് പോലെ തോന്നി. അന്ന് എനിക്ക് കരുത്ത് പകർന്നത് നിങ്ങളുടെ പിന്തുണയാണെന്ന് ദൗസയിൽ നടന്ന റാലിയിൽ പ​ങ്കെടുത്തവരോട് സചിൻ പൈലറ്റ് പറഞ്ഞു. നമ്മുടെ ഭരണത്തിൽ എന്തെങ്കിലും കുറ്റങ്ങളുണ്ടെങ്കിൽ മറ്റുള്ളവരെ കുറ്റം പറയാതെ അത് തിരുത്തുകയാണ് വേണ്ടത്.

ഞാൻ എന്റെ ആവശ്യങ്ങൾ മുന്നോട്ടുവെച്ചത് ആരെയും അപമാനിക്കാനല്ല. ആരെങ്കിലും അഭിപ്രായം പറയുക എന്ന​ത് രാഷ്ട്രീയത്തെ സംബന്ധിച്ചടുത്തോളം പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന് സചിൻ പൈലറ്റ് പറഞ്ഞു.

രാജസ്ഥാൻ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ ചൂടുപിടിക്കെ, മുൻ ഉപ മുഖ്യമന്ത്രിയും വിമത നേതാവുമായ സചിൻ പൈലറ്റ് പാർട്ടി വിടുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin Pilot
News Summary - ‘There was a time, I felt alone’: Sachin Pilot in Dausa amid new party rumours
Next Story