Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.ജെ അക്​ബറിനെതിരെ...

എം.ജെ അക്​ബറിനെതിരെ അന്വേഷണം വേണം -മനേക ഗാന്ധി

text_fields
bookmark_border
എം.ജെ അക്​ബറിനെതിരെ അന്വേഷണം വേണം -മനേക ഗാന്ധി
cancel

ന്യൂഡൽഹി: ‘മി ​ടൂ’ കാ​മ്പ​യി​നി​ൽ ആരോപണ വിധേയനായ കേ​​ന്ദ്ര വി​ദേ​ശ സ​ഹ​മ​ന്ത്രി​യും മു​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ എം.​ജെ. അ​ക്​​ബ​റിനെതിരെ അ​േന്വഷണം ആവശ്യമാണെന്ന്​​ വനിതാ ശിശുക്ഷേമ മന്ത്രി ​മനേക ഗാന്ധി.

‘വിഷയത്തിൽ അന്വേഷണം ആവശ്യമാണ്​. അധികാരമുള്ള പുരുഷൻമാർ പലപ്പോഴും സ്​ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു. മാധ്യമ രംഗത്ത്​, രാഷ്​ട്രീയ രംഗത്ത്​, കമ്പനികളി​െല മുതിർന്ന ഉദ്യോഗസ്​ഥർ തുടങ്ങി എല്ലായിടങ്ങളിലും ഇൗ പീഡനം നിലനിൽക്കുന്നു. ഇപ്പോൾ സ്​ത്രീകൾ അത്​ തുറന്നു പറയാൻ തയാറായിട്ടുണ്ട്​. നാം അത്​ ഗൗരവമായി എടുക്കണം’ - മനേക പറഞ്ഞു.

പരാതി പറഞ്ഞാൽ സമൂഹം തങ്ങളെ കുറിച്ച്​ എന്തു കരുതും എന്ന്​ ചിന്തിച്ച്​ ഇതുവരെ സഹിക്കുകയായിരുന്നു സ്​ത്രീകൾ. ഇപ്പോൾ അവർ തുറന്നു പറയാൻ തുടങ്ങിയിരിക്കുന്നു. ഒാരോ ആരോപണങ്ങളും അന്വേഷിച്ച്​ കൃത്യമായ നടപടി സ്വീകരിക്കണമെന്നും മനേക ആവശ്യപ്പെട്ടു.

എം.ജെ അക്​ബറി​െനതിരായ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട ആദ്യ ബി.ജെ.പി നേതാവാണ്​ മനേക. എന്നാൽ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്​ വിഷയത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ല.

മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക പ്രി​യ ര​മ​ണി​യാ​ണ്​ എം.ജെ. അ​ക്​​ബ​ർ ത​നി​ക്കെ​തി​രെ ഹോ​ട്ട​ൽ മു​റി​യി​ൽ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന്​​ വെ​ളി​പ്പെ​ടു​ത്തി​യ​ത്​. മും​ബൈ​യി​ൽ അ​ഭി​മു​ഖ​ത്തി​നെ​ന്നു പ​റ​ഞ്ഞ്​ ത​ന്നെ ഒ​രു ഹോ​ട്ട​ൽ മു​റി​യി​ലേ​ക്ക്​ അ​ക്​​ബ​ർ വി​ളി​ച്ചു​വെ​ന്നും ഒ​ടു​വി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​ർ വെ​ളി​പ്പെ​ടു​ത്തി. ഇതിനുപി​റ​കെ അ​ക്​​ബ​റി​നെ​തി​രെ സ​മാ​ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മറ്റ്​ വനിത മാ​ധ്യ​മ പ്ര​വ​ർ​ത്ത​കരും രം​ഗ​ത്തു​വ​ന്നു.

പ്രേ​ര​ണ സി​ങ്​​ ബി​ന്ദ്ര, ഹ​രീ​ന്ദ​ർ ബ​വേ​ജ, ഷു​മ റാ​ഹ, സു​ജാ​ത ആ​ന​ന്ദ​ൻ, തേ​ജ​സ്വി ഉ​ഡു​പ എ​ന്നി​വ​രാണ്​ സ​മാ​ന പ​രാ​തി​ക​ളു​മാ​യി അ​ക്​​ബ​റി​നെ​തി​രെ രം​ഗ​ത്തെ​ത്തിയത്​.

പ്ര​മു​ഖ​രു​ടെ പേ​ര്​ വെ​ളി​പ്പെ​ടു​ത്തി രാ​ജ്യ​ത്തെ പി​ടി​ച്ചു​ല​ച്ച കാ​മ്പ​യി​നാ​ണ്​ ഒ​ടു​വി​ൽ കേ​​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​ത്തെ​യും പി​ടി​കൂ​ടി​യ​ത്. ‘ദ ​ടെ​ലി​ഗ്രാ​ഫ്​’ സ്​​ഥാ​പ​ക പ​ത്രാ​ധി​പ​രും ‘ഏ​ഷ്യ​ൻ ഏ​ജ്​’ സ്​​ഥാ​പ​ക​നു​മാ​ണ്​ എം.​ജെ. അ​ക്​​ബ​ർ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി​രി​ക്കെ അദ്ദേഹം നി​ര​വ​ധി വ​നി​ത സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ ന​ട​ത്തി​യ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളാ​ണ് ​ഇപ്പോൾ ‘മി ​ടൂ’ കാ​മ്പ​യി​നി​ലൂ​ടെ പു​റ​ത്തു​വ​രുന്ന​ത്. ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ അ​ക്​​ബ​റി​​​​​െൻറ ലൈം​ഗി​ക ​അ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ച്​ പ്രി​യ ര​മ​ണി ലേ​ഖ​ന​മെ​ഴു​തി​യി​രു​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​​​​​െൻറ പേ​ര്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ​ക്​​തി​പ്പെ​ട്ട ‘മി ​ടൂ’ കാ​മ്പ​യി​​​​​െൻറ ഭാ​ഗ​മാ​യി ‘താ​നെ​ഴു​തി​യ ആ​ൾ​ അ​ക്​​ബ​റാ​ണെ’​ന്ന്​ പ്രി​യ ട്വി​റ്റ​റി​ൽ വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maneka Gandhimj akbarSexual Harassmentmalayalam newsMe Too
News Summary - There Should Be A Probe on MJ Akbar Issue": Maneka Gandhi -India news
Next Story