കൊൽക്കത്ത: ‘ഒരു പ്രതിസന്ധിയുമില്ല’; പറയുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വാർത്തസമ്മേളനം നടത്തിയ സംഘത്തിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. പ്രശ്നം തീർക്കാൻ ശ്രമം നടക്കുന്നുണ്ടോയെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിെൻറ നിസ്സംഗമായ പ്രതികരണം.
ജഡ്ജിമാരുടെ നടപടി അച്ചടക്കലംഘനമാണോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടിപറഞ്ഞില്ല. സംസ്ഥാന ലീഗൽ സർവിസസ് അതോറിറ്റിയുടെ മേഖലതല യോഗത്തിൽ പെങ്കടുക്കാനാണ് ഗൊഗോയ് കൊൽക്കത്തയിലെത്തിയത്.