Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മതിയായ ഇന്ധന ശേഖരമുണ്ട്; പരിഭ്രാന്തരായി വാങ്ങിക്കൂട്ടരുത് -കേന്ദ്രം

text_fields
bookmark_border
ഗ്യാസിൽ ഗാർഹിക ആവശ്യത്തിനും ഗതാഗതത്തിനും മുൻഗണന
മതിയായ ഇന്ധന ശേഖരമുണ്ട്; പരിഭ്രാന്തരായി വാങ്ങിക്കൂട്ടരുത് -കേന്ദ്രം
cancel

ന്യൂഡൽഹി: രാജ്യത്തെ റിഫൈനറികൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ ശേഖരം രാജ്യത്തുടനീളം ലഭ്യമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലം. ചില സംസ്ഥാനങ്ങളിൽ ഇന്ധനക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിച്ച കിംവദന്തികൾ കാരണം ഇന്ധന സ്റ്റേഷനുകളിൽ അസാധാരണമായ തിരക്ക് അനുഭവപ്പെട്ടതാണ്.

ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നും സർക്കാർ അഭ്യർഥിച്ചു. ആഭ്യന്തര വിപണിയിൽ ഇന്ധനലഭ്യത വർധിപ്പിക്കുന്നതിന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു. ഇതിനുപുറമെ ഡീസൽ കയറ്റുമതിക്ക് ലിറ്ററിന് 21.50 രൂപയും വിമാന ഇന്ധനത്തിന് 29.50 രൂപയും കയറ്റുമതി തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്.

ഗ്യാസ് മേഖലയിൽ ഗാർഹിക ആവശ്യങ്ങൾക്കും ഗതാഗതത്തിനുമാണ് പ്രഥമ പരിഗണന നൽകുന്നത്. പൈപ്പ്ഡ് നാച്വറൽ ഗ്യാസിനും സി.എൻ.ജിക്കും 100 ശതമാനം വിഹിതം അനുവദിച്ചപ്പോൾ, വ്യവസായ മേഖലക്ക് ശരാശരി ഉപഭോഗത്തിന്റെ 80 ശതമാനവും വളം നിർമാണ ശാലകൾക്ക് 70-75 ശതമാനവും വിതരണം ഉറപ്പാക്കിയിട്ടുണ്ട്.

കൂടുതൽ എൽ.എൻ.ജി കാർഗോകൾ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. മാർച്ചിൽ മാത്രം 2,90,000 പുതിയ പി.എൻ.ജി കണക്ഷനുകൾ നൽകിയിട്ടുണ്ട്. പ്രതിദിനം 55 ലക്ഷത്തിലധികം സിലിണ്ടറുകൾ വിതരണം ചെയ്യുന്നു. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി വിതരണം പഴയ നിലയുടെ 70 ശതമാനത്തിലേക്ക് എത്തിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ രാജ്യവ്യാപകമായി 2900 റെയ്ഡുകൾ നടത്തി ആയിരത്തോളം സിലിണ്ടറുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

യുദ്ധം ഇന്ധന ലഭ്യതയെ ബാധിക്കും -പ്രധാനമന്ത്രി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യം ആ​ഗോ​ള​ത​ല​ത്തി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ ല​ഭ്യ​ത​യെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് ശേ​ഷം ലോ​കം പു​രോ​ഗ​തി​യി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും പു​തി​യ യു​ദ്ധ​ങ്ങ​ൾ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് ത​ന്റെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ ‘മ​ൻ കീ ​ബാ​ത്തി’​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

വെ​ല്ലു​വി​ളി​ക​ളെ ഇ​ന്ത്യ ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ നേ​രി​ടു​ക​യാ​ണ്. ഈ ​പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തെ​യും രാ​ജ്യം ഐ​ക്യ​ത്തോ​ടെ നേ​രി​ട​ണം. പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ൽ അ​ഭ്യൂ​ഹം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന് ദോ​ഷ​ക​ര​മാ​ണ്.

140 കോ​ടി ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ത്തെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണി​ത്. രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​ന് ഇ​വി​ടെ സ്ഥാ​ന​മി​ല്ല. സ​ർ​ക്കാ​റി​ന്റെ ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ മാ​ത്രം വി​ശ്വ​സി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു. സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ ഒ​രു കോ​ടി ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​ന്ന ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - There is sufficient fuel stock; don't panic buy - Centre
Next Story