Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയം കാണാതെ മടക്കമില്ല; കൂടുതൽ കർഷകർ ഡൽഹിയിലേക്ക്, പ്രക്ഷോഭം ജ്വലിക്കും

text_fields
bookmark_border
വിവാദ നിയമങ്ങൾ പിൻവലിക്കുന്നതിൽ കുറഞ്ഞ യാതൊരു തീരുമാനം കൊണ്ടും തൃപ്തിപ്പെടില്ലെന്ന് കർഷകർ
വിജയം കാണാതെ മടക്കമില്ല; കൂടുതൽ കർഷകർ ഡൽഹിയിലേക്ക്, പ്രക്ഷോഭം ജ്വലിക്കും
cancel

ന്യൂഡൽഹി: കർഷകദ്രോഹപരമായ കാർഷിക നിയമങ്ങൾക്കെതിരെ നടത്തുന്ന കർഷകപ്രക്ഷോഭത്തിൽ അണിനിരക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ കർഷകരെത്തുന്നു. ഇന്നലെ നടന്ന ചർച്ചയും പരാജയപ്പെട്ടതോടെയാണ് സമരം ശക്തമാക്കുന്നത്. പഞ്ചാബിന്‍റെ‍യും ഹരിയാനയുടെയും വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്നലെ തന്നെ കർഷകർ ട്രാക്ടറുകളിലും ട്രക്കുകളിലുമായി പ്രക്ഷോഭ കേന്ദ്രമായ ഡൽഹി അതിർത്തിയിലേക്ക് പുറപ്പെട്ടിരുന്നു. ജനുവരി 26ന് റിപബ്ലിക് ദിനത്തിൽ രാജ്പഥിലേക്ക് ട്രാക്ടർ മാർച്ച് നടത്തുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിവാദ നിയമങ്ങൾ പിൻവലിക്കുന്നതിൽ കുറഞ്ഞ യാതൊരു തീരുമാനം കൊണ്ടും തൃപ്തിപ്പെടില്ലെന്നാണ് കഴിഞ്ഞ അഞ്ച് ചർച്ചകളിലും കർഷക സംഘടനകൾ ഉറച്ച നിലപാടെടുത്തത്. നിയമത്തിൽ ചർച്ച ചെയ്ത് ഭേദഗതിയാകാമെന്ന കേന്ദ്ര നിർദേശം ഇവർ തള്ളി. സമരത്തിന് രാജ്യവ്യാപക പിന്തുണ ലഭിച്ചതോടെ കേന്ദ്ര സർക്കാറും പ്രതിസന്ധിയിലാണ്.




അടുത്ത ചർച്ച ബുധനാഴ്ചയാണ് നടക്കുക. ഇതിൽ പങ്കെടുക്കുന്ന കാര്യത്തിൽ കർഷകർ ഇന്ന് തീരുമാനം കൈക്കൊള്ളും. അതിനിടെ, സമരത്തിൽ പങ്കെടുക്കുന്ന കുട്ടികളെയും മുതിർന്ന പൗരന്മാരെയും സ്വന്തം വീടുകളിലേക്ക് തിരിച്ചയയ്ക്കണമെന്ന കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്‍റെ ആവശ്യം കർഷകർ തള്ളി. പ്രക്ഷോഭം വിജയം കാണാതെ ആരും മടങ്ങില്ലെന്നാണ് നിലപാട്.




ഡൽഹിയുടെ എല്ലാ അതിർത്തികളും സ്തംഭിപ്പിച്ചുള്ള സമരത്തിനാണ് കർഷകർ ഒരുങ്ങുന്നത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ സിംഘു അതിർത്തിയിലും യു.പിയിലേയും ഝാർഖണ്ഡിലെയും കർഷകർ നോയിഡ അതിർത്തിയിലുമാണ് അണിനിരന്നിട്ടുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - There is no turning back without success; As more farmers flock to Delhi, the agitation will ignite
Next Story