Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകമ്മ്യൂണിസ്റ്റ്...

കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്നിടത്തോളം കേരളത്തിൽ വ്യവസായ നിക്ഷേപ സാധ്യതയില്ല; വിമർശനവുമായി കേന്ദ്ര ധനമന്ത്രി

text_fields
bookmark_border
Nirmala Sitharaman
cancel
Listen to this Article

ന്യൂഡൽഹി: പട്ടിക ജാതിക്കാരിൽ ഒരു ലക്ഷത്തിൽ 661 പേർ പട്ടിക വർഗക്കാരിൽ ഒരു ലക്ഷത്തിൽ 35.5 പേരും ക​ുറ്റകൃത്യങ്ങൾക്കിരയാകുന്ന കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ രാജ്യത്ത് ഏറ്റവും മോശമായ സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് ചർച്ചക്കുള്ള മറുപടിയിൽ കുറ്റപ്പെടുത്തി. കേരളത്തിന് ഒന്നും നൽകാത്തതിൽ കേരള എം.പിമാർ ലോക്സഭയിൽ പ്രതിഷേധിക്കുന്നതിനിടയിലായിരുന്നു നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ ചൂണ്ടിക്കാട്ടിയുള്ള നിർമലയുടെ വിമർശനം. കമ്മ്യൂണിസ്റ്റ് സർക്കാറും നിലവിലുള്ള മുഖ്യമന്ത്രിയും ഭരിക്കുന്നിടത്തോളം കാലം കേരളത്തിൽ ഒരു വ്യവസായ നിക്ഷേപ സാധ്യതയുമില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രി വിമർശിച്ചു.

3500 കോടി രൂപയുടെ നിക്ഷേപമുള്ള ഒരു വ്യവസായ ഗ്രൂപ്പ് കേരളത്തിൽ നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് പോയെന്നും മറ്റ് സംസ്ഥാനങ്ങൾ നിക്ഷേപകരെ ആകർഷിക്കാൻ നോക്കുമ്പോൾ കേരളത്തിൽ അത് സംഭവിക്കുന്നില്ലെന്നും നിർമല കുറ്റപ്പെടുത്തി.

നിലവിൽ സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്റെ കീഴിൽ 399 സഹകരണ സ്ഥാപനങ്ങൾ കേരളത്തിൽ ഇല്ലാതായി. 125 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായും നിർമല ആരോപിച്ചു.

രാജ്യത്തെ ടോൾ പിരിവ് 61,000 കോടിയിലെത്തി

ന്യൂഡൽഹി: 2020–21ൽ 27,926.67 കോടി രൂപയായിരുന്ന ടോൾ പിരിവ് 2024–25ൽ 61,408.15 കോടിയായി ഉയർന്നു​വെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി പി.വി അബ്ദുൽ വഹാബ് എം.പിയെ രാജ്യസഭയിൽ അറിയിച്ചു. വെറും അഞ്ച് വർഷത്തിനിടെ 120 ശതമാനത്തിലധികം വർധനവാണിത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എത്രത്തോളം ടോൾ ശേഖരിച്ചുവെന്ന്, ഫാസ്റ്റാഗ് വഴി ലഭിച്ച ഇലക്ട്രോണിക് ശേഖരണത്തിന്റെ വിഹിതം എത്രയെന്ന്, പൊതുമേഖലയ്ക്കും സ്വകാര്യ കൺസഷണെയർമാർക്കും ലഭിച്ച വരുമാനവിഹിതം എന്താണെന്ന്, ഓഡിറ്റ് സംവിധാനങ്ങൾ എന്തൊക്കെയാണെന്ന്, അതിരുകടന്ന ഈടാക്കൽ തടയാൻ സർക്കാർ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നുമായിരുന്നു വഹാബി​ന്റെ ചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovernmentNirmala SitharamanIndia News
News Summary - There is no scope for industrial investment in Kerala as long as the communist government is in power; Union Finance Minister criticizes
Next Story