Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസം​സ്ഥാ​ന...

സം​സ്ഥാ​ന ബി.​ജെ.​പി​യി​ൽ നേ​തൃ​ത്വ പ്ര​ശ്ന​മി​ല്ലെ​ന്ന് യെ​ദി​യൂ​ര​പ്പ

text_fields
bookmark_border
B S Yediyurappa
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ബി.​ജെ.​പി​യി​ൽ നേ​തൃ​സ്ഥാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭി​ന്ന​ത രൂ​ക്ഷ​മാ​യി​രി​ക്കെ അ​ഭ്യൂ​ഹ​ങ്ങ​ളെ വീ​ണ്ടും ത​ള്ളി മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ രം​ഗ​ത്ത്. സം​സ്ഥാ​ന ബി.​ജെ.​പി​യി​ൽ നേ​തൃ​ത്വ പ്ര​ശ്ന​മി​ല്ലെ​ന്നും എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും ചൊ​വ്വാ​ഴ്ച യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.

ഒ​ന്നോ ര​ണ്ടോ എം.​എ​ൽ.​എ​മാ​ർ അ​തൃ​പ്ത​രാ​യി​രി​ക്കാം. അ​വ​രോ​ട് പാ​ർ​ട്ടി സം​സാ​രി​ക്കും. പാ​ർ​ട്ടി എം.​എ​ൽ.​എ​മാ​രു​മാ​യും എം.​പി​മാ​രു​മാ​യും അ​രു​ൺ സി​ങ് സം​സാ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം എ​ല്ലാ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കു​മെ​ന്നും ര​ണ്ടോ മൂ​ന്നോ ദി​വ​സം ഇ​വി​ടെ​യു​ണ്ടാ​കു​മെ​ന്നും താ​നും അ​ദ്ദേ​ഹ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി യെ​ദി​യൂ​ര​പ്പ​യെ നേ​തൃ​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ണാ​ട​ക​യി​ലെ ബി.​ജെ.​പി​യി​ൽ ക​ല​ഹം രൂ​ക്ഷ​മാ​യി​രി​ക്കെ അ​നു​ന​യ​ത്തി​നാ​യി ക​ർ​ണാ​ട​ക​യു​ടെ ചു​മ​ത​ല​യു​ള്ള ബി.​ജെ.​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ സി​ങ് ബു​ധ​നാ​ഴ്ച ബം​ഗ​ളൂ​രു​വി​ലെ​ത്തു​ന്ന​തി​നി​ടെ​യാ​ണ് യെ​ദി​യൂ​ര​പ്പ​യു​ടെ പ്ര​തി​ക​ര​ണം.

പാ​ർ​ട്ടി​യി​ൽ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് മാ​റാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്നും നേ​ര​ത്തെ യെ​ദി​യൂ​ര​പ്പ പ്ര​തി​ക​രി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, യെ​ദി​യൂ​ര​പ്പ വി​രു​ദ്ധ ചേ​രി​യി​ലെ എം.​എ​ൽ.​എ ആ​യ അ​ര​വി​ന്ദ് ബ​ല്ലാ​ഡ് ക​ഴി​ഞ്ഞ ദി​വ​സം അ​രു​ൺ സി​ങ്ങു​മാ​യി ഡ​ൽ​ഹി​യി​ലെ​ത്തി സം​സാ​രി​ച്ചി​രു​ന്നു.

അ​ടി​യ​ന്ത​ര​മാ​യി നി​യ​മ​സ​ഭ ക​ക്ഷി യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യോ​ട് നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​ണ് അ​ര​വി​ന്ദ് ബെ​ള്ളാ​ഡ് ആ​വ​ശ്യ​പ്പെ​ട്ട​ത്. മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള അ​തൃ​പ്തി​യും അ​ദ്ദേ​ഹം തു​റ​ന്നു​പ​റ​ഞ്ഞ​താ​യാ​ണ് വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP KarnatakaBS YediyurappaBJP
News Summary - There is no leadership issue in the state BJP says BS Yediyurappa
Next Story