Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയമസഭ...

നിയമസഭ തെരഞ്ഞെടുപ്പുകളിൽ സി.പി.എം-കോൺഗ്രസ്​ സഖ്യമില്ല

text_fields
bookmark_border
cpm-congress alliance
cancel

ന്യൂഡൽഹി: യു.പി, ഗോവ അടക്കം അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി സഖ്യമോ ധാരണയോ ഇല്ലെന്ന്​ സി.പി.എം. വിവിധ സംസ്​ഥാന ഘടകങ്ങളുടെ ഈ നിലപാട്​ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പോളിറ്റ്​ ബ്യൂറോ യോഗത്തിൽ റിപ്പോർട്ട്​ ചെയ്​തു.

ബി.ജെ.പിയെ നേരിടുന്നതിന്​ കോൺഗ്രസുമായി ഒന്നിച്ചുനീങ്ങുന്നതിനെക്കുറിച്ച ചർച്ച പാർട്ടിയിൽ സജീവമായി നടക്കുന്നതിനിടയിലാണിത്​. പ്രാദേശിക പാർട്ടികൾ സി.പി.എമ്മുമായി ബന്ധത്തിന്​ വലിയ താൽപര്യം കാണിക്കാത്ത സ്​ഥിതിയുണ്ട്​.

ഈ സാഹചര്യത്തിൽ മറ്റ്​ ഇടതുപാർട്ടികളുമായി ചേർന്ന്​ ഓരോ സംസ്​ഥാനത്തും സ്​ഥാനാർഥികളെ നിർത്തുന്നതിനാണ്​ സി.പി.എം ശ്രമിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM-Congress allianceCongressCpmAssembly elections
Next Story