ജനാധിപത്യ മൂല്യങ്ങൾ അപകടത്തിൽ - ജസ്റ്റിസ് എ.കെ സിക്രി
text_fieldsന്യൂഡൽഹി: ജനാധിപത്യ മൂല്യങ്ങൾ അപകടത്തിലാണെന്ന് സുപ്രീംകോടതി ജഡ്ജി എ.കെ സിക്രി. ഇന്ന് നാം വിവിധ തരത്തിലുള ്ള പരിവർത്തനങ്ങൾക്ക് വിധേയരാണ്. 2500 വർഷങ്ങൾക്ക് മുമ്പ് ഗ്രീക്കുകാർ േലാകത്തിന് സമ്മാനിച്ച ജനാധിപത്യ മൂല് യങ്ങൾ വരെ അപകടത്തിലാണ്. ജനാധിപത്യ മൂല്യങ്ങൾക്ക് വ്യതിചലനം സംഭവിച്ചിരിക്കുന്നു - സിക്രി പറഞ്ഞു. ഗുജറാത്തിലെ ദേശീയ നിയമ സർവകലാശാല കോൺവക്കേഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജഡ്ജിമാർ വിവിധ തരത്തിലുള്ള നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരുന്നു. അതിനിടയിലും ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് നിയമവും ഭരണഘടനയും ഉയർത്തിപ്പിടിക്കേണ്ടത് അത്യാവശ്യമാണ് - അദ്ദേഹം പറഞ്ഞു. നിയമ പരിജ്ഞാനത്തിലടെ പണം നേടാം. എന്നാൽ അതോടൊപ്പം സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവർക്കും നീതി ഉറപ്പാക്കാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ബി.െഎ മേധാവി സ്ഥാനത്തു നിന്ന് അലോക് വർമയെ സ്ഥാനം മാറ്റുന്നതിനുള്ള തീരുമാനമെടുത്ത മൂന്നംഗ ഉന്നതാധികാര സമിതിയിൽ എ.കെ സിക്രിയും അംഗമായിരുന്നു. സിക്രി പ്രധാനമന്ത്രിയുെട തീരുമാനത്തെ പിന്തുണച്ചതുെകാണ്ടാണ് അലോക് വർമയെ സ്ഥാനം മാറ്റാൻ സാധിച്ചത്. അതിനു പിറകെ ലണ്ടനിലെ ട്രൈബ്യുണലിൽ ഉന്നത സ്ഥാനം അദ്ദേഹത്തിന് കേന്ദ്ര സർക്കാർ വെച്ചു നീട്ടി. ഇത് വിവാദമാവുകയും സർക്കാർ വാഗ്ദാനം സിക്രി നിരസിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
