You are here

പിയൂഷ്​ ഗോയലി‍ൻെറ വീട്ടിൽ കവർച്ച; വിവരങ്ങൾ ചോർത്തി

21:43 PM
03/10/2019
piyush-goyal

മുംബൈ: കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ്​ ഗോയലി‍ൻെറ മുംബൈ വസതിയിൽ കവർച്ച. കമ്പ്യൂട്ടറിലെ വിവരങ്ങൾ ചോർത്തിയിട്ടുമുണ്ട്​. സംഭവവുമായി ബന്ധപ്പെട്ട്​ മന്ത്രിയുടെ വീട്ടു​ ജോലിക്കാരൻ വിഷ്​ണു കുമാറിനെ പൊലീസ്​ ഡൽഹിയിൽ അറസ്​റ്റ്​ ചെയ്​തു. 

കഴിഞ്ഞ 19 ന്​ മന്ത്രിയുടെ ഭാര്യ നഗരത്തിലെ നെപൻസി റോഡിലുള്ള വസതിയിൽ തിരിച്ചെത്തിയപ്പോഴാണ്​​ കവർച്ച നടന്നതായി അറിയുന്നത്​. വെള്ളിപാത്രങ്ങളും മറ്റു വിലപിടിപ്പുള്ള കാഴ്​ചവസ്​തുക്കളും വസ്​ത്രങ്ങളും കാണാതായി. പിന്നീടാണ്​ കമ്പ്യൂട്ടറിലെ വിവരങ്ങൾ ചോർത്തിയതായി അറിയുന്നത്​.

പ്രതി വിവരങ്ങൾ ഇ-മെയിൽ വഴി അജ്ഞാതന്​ അയച്ചതായി പൊലീസ്​ പറഞ്ഞു. മോഷണം, വഞ്ചന കുറ്റങ്ങൾക്കു പുറമെ വിവര സാങ്കേതിക നിയമ പ്രകാരവും പ്രതിക്ക്​ എതിരെ പൊലീസ്​ കേസെടുത്തു. 

Loading...
COMMENTS