Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​നാടകപ്രവർത്തക േശാഭ...

​നാടകപ്രവർത്തക േശാഭ സെൻ അന്തരിച്ചു

text_fields
bookmark_border
​നാടകപ്രവർത്തക േശാഭ സെൻ അന്തരിച്ചു
cancel

കൊൽക്കത്ത: നാടകപ്രവർത്തകയും അന്തരിച്ച നാടകനടൻ ഉത്​പൽ ദത്തി​​െൻറ ഭാര്യയുമായ ശോഭ സെൻ അന്തരിച്ചു. 93 വയസ്സായിരുന്നു. ദക്ഷിണ കൊൽക്കത്തയിലെ വസതിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം. വാർധക്യസഹജമായ രോഗങ്ങൾ ശോഭക്കുണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

ബെത്തുൻ കോളജിൽനിന്ന്​ ബിരുദം നേടിയശേഷം ഗണനാട്യ സൻസ്​ത എന്ന സംഘത്തിൽചേർന്ന ശോഭ, നായികയായ നഭന്നയുടെ വേഷം ചെയ്​തു. പിന്നീട്​ പീപ്ൾസ്​ തിയറ്റർ ഗ്രൂപ്​ ആയിമാറിയ ലിറ്റിൽ തിയറ്റർ ഗ്രൂപ്പിൽ ചേർന്നു. ഗ്രൂപ്പി​​െൻറ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്​. ബാരിക്കേഡ്​, തിനെർ തലോയാർ, തിത്തുമിർ എന്നിവ അവയിൽ ചിലതാണ്​. മൃണാൾ സെന്നി​​െൻറ ഏക്​ അധൂരി കഹാനി, ഏക്​ ദിൻ പ്രതിദിൻ, ഗൗതം ഘോഷി​​െൻറ ദേക്​ത, ബസു ചാറ്റർജിയുടെ പസന്ത്​ അപ്​നി അപ്​നി എന്നീ സിനിമകളിലും വേഷമിട്ടു. 1960ലാണ്​ ഉത്​പൽ ദത്തിനെ വിവാഹം കഴിക്കുന്നത്​. ബിഷ്​ണുപ്രിയ ദത്ത്​ മകളാണ്​. ശോഭയുടെ മരണത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deaththeatremalayalam newsShobha SenUtpal Dutt
News Summary - Theatre personality Shobha Sen Passes away
Next Story