Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാനഡയിൽനിന്നെത്തിയ യുവതിയെ കാമുകൻ വെടിവെച്ചു കൊന്ന് കുഴിച്ചുമൂടി; ശരീരാവശിഷ്ടങ്ങൾ ക​ണ്ടെത്തിയത് ഒമ്പത് മാസത്തിന് ശേഷം

text_fields
bookmark_border
കാനഡയിൽനിന്നെത്തിയ യുവതിയെ കാമുകൻ വെടിവെച്ചു കൊന്ന് കുഴിച്ചുമൂടി; ശരീരാവശിഷ്ടങ്ങൾ ക​ണ്ടെത്തിയത് ഒമ്പത് മാസത്തിന് ശേഷം
cancel

ഭിവാനി: കാമുകനെ വിവാഹം ചെയ്യാൻ കാനഡയിൽനിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ യുവതിയെ കാമുകൻ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി. ഹരിയാനയിലെ ഭിവാനിയിലുള്ള കൃഷിയിടത്തിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. 23കാരിയായ നീലം ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാമുകൻ സുനിലിനെ അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ച പ്രതി, തലക്ക് രണ്ടുതവണ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നെന്ന് പൊലീസിന് മൊഴി നൽകി.

നീലമിനെ കാണാനില്ലെന്ന പരാതിയുമായി സഹോദരി റോഷ്നി കഴിഞ്ഞ ജൂണിൽ പൊലീസിനെ സമീപിച്ചിരുന്നു. കാനഡയിൽ ജോലിക്ക് പോയ നീലമിനെ സുനിൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകി 2022 ജനുവരിയിൽ തിരികെ വരുത്തുകയായിരുന്നു. എന്നാൽ, തിരിച്ചുവന്ന അവളെ പിന്നീട് ബന്ധപ്പെടാനായിട്ടില്ലെന്ന് കുടുംബം പറഞ്ഞു. റോഷ്നിയുടെ പരാതിയിൽ പൊലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ലെന്നാണ് ആരോപണം.

തുടർന്ന് കുടുംബം ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജിനെ സമീപിക്കുകയും തുടർന്ന് കേസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസിയെ ഏൽപിക്കുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ സുനിൽ പിടിയിലായതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. പത്തടി താഴ്ചയുള്ള കുഴിയെടുത്താണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ശരീരാവശിഷ്ടങ്ങൾ തുടർനടപടികൾക്കായി സോനിപറ്റ് സിവിൽ ആശുപത്രിയിലേക്ക് മാറ്റി. സുനിലിനെതിരെ കൊലപാതകം, അനധികൃതമായി തോക്ക് കൈവശം വെക്കൽ ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The young woman who came from Canada was shot dead by her boyfriend and buried
Next Story