Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘വിവാഹം...

‘വിവാഹം കഴിച്ചില്ലെങ്കിൽ വിഷം കഴിച്ച് ജീവനൊടുക്കും’; ഓഫിസിലെത്തി കാമുകന്റെ കോളറിൽ പിടിച്ചുവലിച്ച് യുവതി

text_fields
bookmark_border
‘വിവാഹം കഴിച്ചില്ലെങ്കിൽ വിഷം കഴിച്ച് ജീവനൊടുക്കും’; ഓഫിസിലെത്തി കാമുകന്റെ കോളറിൽ പിടിച്ചുവലിച്ച് യുവതി
cancel

വിവാഹം കഴിക്കാൻ ക്ഷേത്രത്തിലേക്ക് വരണമെന്നാവശ്യപ്പെട്ട് കാമുകനെ ഓഫിസിലെത്തി കോളറിൽ പിടിച്ചുവലിച്ച് യുവതി. ബിഹാറിലെ ഭഗൽപൂരിലാണ് നാടകീയ സംഭവങ്ങൾ അര​ങ്ങേറിയത്. ഭത്തോഡിയ ഗ്രാമത്തിലെ കരിഷ്മ എന്ന യുവതി​യാണ് ഇതേ ഗ്രാമത്തിലുള്ള രോഹിത് കുമാറിന്റെ ഓഫിസിലെത്തിയത്.

ഇരുവരും രണ്ട് വർഷമായി അടുപ്പത്തിലായിരുന്നു. കരിഷ്മ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചപ്പോൾ രോഹിത് സിന്ദൂരം ചാർത്തിയിരുന്നു. എന്നാൽ, രോഹിതിന്റെ കുടുംബം കരിഷ്മയെ സ്വീകരിക്കാൻ വിസമ്മതിക്കുകയും വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ യുവതി നൽകിയ ബലാത്സംഗ പരാതിയിൽ രോഹിത് ജയിലിലായി.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷവും കരിഷ്മ വിവാഹം കഴിക്കാൻ സമ്മർദം തുടർന്നു. വിജയിക്കാതിരുന്നതോടെ കഴിഞ്ഞ ദിവസം ഓഫിസിലെത്തി സമീപത്തെ ക്ഷേത്രത്തിലേക്ക് യുവാവിനെ കൊണ്ടുപോകാൻ ശ്രമം നടത്തുകയായിരുന്നു. വിവാഹം കഴിച്ചില്ലെങ്കിൽ വിഷം കഴിച്ച് ജീവനൊടുക്കുമെന്നും യുവതി ഭീഷണിപ്പെടുത്തി. പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും കുടുംബങ്ങളുമായി സംസാരിച്ച് പ്രശ്നപരിഹാരത്തിന് ​ശ്രമം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Show Full Article
TAGS:Lovers Clash bihar 
News Summary - The young woman reached the office and grabbed her boyfriend's collar
Next Story