Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; വീട്ടിൽ നിന്ന് കടയിലേക്ക് പോയതായിരുന്നു

text_fields
bookmark_border
kumar
cancel
camera_alt

കുമാർ

ഗൂഡല്ലൂർ: വീട്ടിൽനിന്ന് കടയിലേക്ക് പുറപ്പെട്ട യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു.ചേരമ്പാടി കോരഞ്ചാൽ ചപ്പിന്തോടിലെ കുമാർ(46) നേയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നര മണിയോടെ കാട്ടാന കൊലപ്പെടുത്തിയത്. ഓട്ടോ ഡ്രൈവറായിരുന്ന കുമാർ രോഗംമൂലം ശരീരംതളർന്ന് ചികിത്സക്ക് ശേഷം ഇപ്പോഴാണ് നടക്കാൻ തുടങ്ങിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.

ആന ആക്രമിച്ച വിവരം അറിഞ്ഞ വനപാലകർ എത്തി മൃതദേഹം വാരിയെടുത്ത് പന്തല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വനപാലകരുടെ മനുഷ്യത്വരഹിതമായ ചെയ്തിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

നാട്ടുകാരും ബന്ധുക്കളും ചേരമ്പാടി ചുങ്കത്ത് റോഡ് ഉപരോധം നടത്തി. കുമാറിന്റെ ഭാര്യ:രാധിക. മക്കൾ:നന്ദിനി,സഞ്ചയ്. ഇതേഭാഗത്ത് വെച്ച് ഒന്നരമാസം മുമ്പ് സുനിത എന്ന യുവതിയും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തായി 14 ഓളം കാട്ടാന കൂട്ടമാണ് ആഴ്ചകളോളം തമ്പടിച്ചിരിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The young man was trampled to death by a wild elephant
Next Story