Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇന്ത്യ മുഴുവൻ എ.ഐ.എം.ഐ.എം കൊടി ഉയരുന്ന കാഴ്ച ലോകം കാണും'- അക്ബറുദ്ദീൻ ഉവൈസി

text_fields
bookmark_border
എ.ഐ.എം.ഐ.എം വിജയം ഇന്ത്യൻ രാഷ്ട്രീയത്തിലെ നാഴികക്കല്ലാണ്
Akbarudeen Owaisi
cancel

ഹൈദരാബാദ്: ഇന്ത്യ മുഴുവൻ മജലിസെ ഇത്തിഹാദുൽ മുസ്‌ലിമീന്‍റെ കൊടി ഉയരുന്ന കാഴ്ച ലോകം കാണുമെന്ന് എ.ഐ.എം.ഐ.എം നേതാവ് അക്ബറുദീൻ ഉവൈസി. ഹൈദരാബാദ് എം.പിയും നേതാവുമായ അസസുദ്ദീൻ ഉവൈസിയുടെ സഹോദരനാണ് അക്ബറുദ്ദീൻ ഉവൈസി. ബിഹാർ തെരഞ്ഞെടുപ്പിലെ എ.ഐ.എം.ഐ.എം വിജയം ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ ദിനത്തിന് തുടക്കം കുറിക്കുകയാണെന്നും പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ബിഹാർ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ച 20 സീറ്റുകളിൽ അഞ്ച് സീറ്റിലും വിജയിച്ചിരുന്നു. ബംഗാളിൽ പാർട്ടി മത്സരിക്കുമെന്നും അക്ബറുദ്ദീൻ നേരത്തേ പ്രസ്താവിച്ചിരുന്നു. ട്വിറ്ററിൽ ഇദ്ദേഹത്തിന്‍റെ പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

എന്നാൽ ഉവൈസി സഹോദരങ്ങൾ ദിവാസ്വപ്നം കാണുന്നത് നിറുത്തണമെന്നും അവരുടെ യഥാർഥ ബലത്തെക്കുറിച്ച് ബോധവാന്മാരാകണമെന്നും കമന്‍റായി ഒരാൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ആൾ ഇന്ത്യാ പാർട്ടിയായി ഉയരാനുള്ള ഉവൈസി സഹോദരങ്ങളുടെ തീരുമാനത്തിന് പലരും പിന്തുണ അറിയിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story