Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാല...

മാല പിടിച്ചുപറിക്കുന്നത്​ തടയാൻ ശ്രമിച്ച യുവതിയെ കുത്തിക്കൊന്നു

text_fields
bookmark_border
chain snatch
cancel
camera_altrepresentative image

ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ആദർശ്​ നഗർ മേഖലയിൽ മോഷണശ്രമം ചെറുക്കുന്നതിനിടെ 25കാരിക്ക്​ ദാരുണാന്ത്യം. ശനിയാഴ്​ച രാ​ത്രി ഒമ്പതരയോടെ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം. യുവതിയുടെ കുഞ്ഞും ഒപ്പമുണ്ടായിരുന്നു. കുത്തിയ ശേഷം മോഷ്​ടാവ്​ കടന്നുകളഞ്ഞു.

സംഭവത്തി​െൻറ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്​. അതിൽ രണ്ടു സ്​ത്രീകൾ നടന്നുവരുന്നതി​െൻറയും പിന്നിൽ ഒരാൾ പിന്തുടരുന്നതി​െൻറയും ദൃശ്യങ്ങൾ കാണാം. മാല പിടിച്ചു പറിക്കാൻ ശ്രമിക്കുന്നതിനിടെ തടുത്ത യുവതിയുടെ കൈയിൽനിന്നും ക​ുഞ്ഞ്​ തെറിച്ചുവീണു. മോഷ്​ടാവ്​ പിന്തിരിഞ്ഞ്​ ഓടുന്നതിനിടെ കൂടെയുള്ള സ്​ത്രീയും യുവതിയും തടയാൻ ശ്രമിച്ചപ്പോൾ കുത്തുകയായിരുന്നു.

ആ​ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്​ഥിരീകരിച്ചു. ആദർശ്​ നഗർ പൊലീസ്​ സ്​റ്റേഷനിൽ കേസ്​ രജിസ്​റ്റർ ചെയ്​ത്​ പ്രതിക്കുവേണ്ടി അന്വേഷണം തുടങ്ങിയതായി പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newschain snatch
News Summary - The woman was stabbed to death as she tried to stop the chain being snatched
Next Story