Begin typing your search above and press return to search.
exit_to_app
exit_to_app
voter id
cancel
Homechevron_rightNewschevron_rightIndiachevron_rightവോ​ട്ട​ർ കാ​ർ​ഡ്​ ഇ​നി ...

വോ​ട്ട​ർ കാ​ർ​ഡ്​ ഇ​നി ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​തു സൂ​ക്ഷി​ക്കാം

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ ഇ​നി പൗ​ര​ന്മാ​ർ​ക്ക്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​തു സൂ​ക്ഷി​ക്കാം. പു​തി​യ സം​വി​ധാ​നം കേ​ന്ദ്ര നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്​ ദേ​ശീ​യ വോ​​ട്ടേ​ഴ്​​സ്​ ദി​ന​മാ​യ ജ​നു​വ​രി 25 തി​ങ്ക​ളാ​ഴ്​​ച പു​റ​ത്തി​റ​ക്കും.

ഓ​ൺ​ലൈ​നി​ൽ​നി​ന്ന്​ പി.​ഡി.​എ​ഫ്​ ഫോ​ർ​മാ​റ്റി​ൽ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​വു​ന്ന​താ​ണ്. പു​തി​യ അ​ഞ്ചു വോ​ട്ട​ർ​മാ​ർ​ക്ക്​ ഇ-​വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ്​ ന​ൽ​കി​യാ​ണ്​ മ​ന്ത്രി 'ഇ-​എ​പി​ക്'​ പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യെ​ന്ന്​ ക​മീ​ഷ​ൻ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ല​ളി​ത​മാ​യി വോ​ട്ട​ർ ഐ​ഡി ജ​ന​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കു​ക​യെ​ന്ന​താ​ണ്​ ഈ ​പ​ദ്ധ​തി​കൊ​ണ്ട്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. നി​ല​വി​ൽ ആ​ധാ​ർ കാ​ർ​ഡും പാ​ൻ​കാ​ർ​ഡും ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സും ഡി​ജി​റ്റ​ൽ ഫോ​ർ​മാ​റ്റി​ൽ ല​ഭ്യ​മാ​ണ്.

Show Full Article
TAGS:voter id download 
News Summary - The voter card can now be downloaded and saved
Next Story