ആധാർ കാർഡിന്‍റെ ഈ നിയമങ്ങൾ കർശനമായി അറിഞ്ഞിരിക്കുക; ചെറിയ തെറ്റുപോലും പിഴയും തടവുമുൾപ്പെടെ വലിയ ശിക്ഷകളിലേക്ക് നയിക്കും
text_fieldsന്യൂഡൽഹി: സുപ്രധാന തിരിച്ചറിയൽ രേഖയാണ് ഇന്ന് ആധാർ. ബാങ്കിങോ, മൊബൈൽ സിമ്മോ സർക്കാർ സേവനങ്ങളോ ഏതുമാകട്ടെ ഇവയിലൊന്നും ഒഴിച്ചു കൂടാനാവാത്ത ഒന്നായി ആധാർ മാറിയിരിക്കുകയാണ്. എല്ലാ ഇന്ത്യക്കാരനും ആധാർ ഉണ്ടായിരിക്കണെമെന്നത് നിർബന്ധമാണ് എന്ന് മാത്രമല്ല ആധാർ നിഷ്കർഷിക്കുന്ന ചില നിയമങ്ങൾ കർശനമായി പാലിക്കുകയും വേണം. ഇവയിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച വരുത്തുന്നത് പിഴ മുതൽ ജയിൽ വരെയുള്ള ശിക്ഷാ നടപടികൾക്ക് കാരണമാകും. അവയേതൊക്കെയെന്ന് പരിശോധിക്കാം
തെറ്റായ വിവരങ്ങൾ
യൂണിക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് ആധാർ പ്രസിദ്ധീകരിക്കുന്നത്. ആധാറിന് അപേക്ഷിക്കുമ്പോൾ തെറ്റായ വിവരങ്ങൾ നൽകുന്നത് മൂന്ന് വർഷം തടവ് മുതൽ 10,000 വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. അത് കൊണ്ട് സത്യസന്ധമായ വിവരങ്ങൾ മാത്രം നൽകുക.
മറ്റൊരാളുടെ ആധാറിൽ കൃത്രിമത്വം
മറ്റൊരാളുടെ ആധാറിലെ വിവരങ്ങൾ അനുമതിയില്ലാതെ മാറ്റം വരുത്തുന്നത് 10,000 രൂപ പിഴ മുതൽ 3 വർഷം ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
വിവരങ്ങൾ ചോർത്തൽ
വ്യക്തി ഗത വിവരങ്ങൾ ചോർത്തുന്നതിനായി ചിലർ യു.ഐ.ഡി.എ.ഐയുടെ അനുമതിയില്ലാതെ ആധാർ കേന്ദ്രങ്ങൾ തുറക്കാറുണ്ട്. ഒരു കമ്പനിയാണ് ഇത് ചെയ്യുന്നതെങ്കിൽ ഒരു ലക്ഷം വരെ പിഴ ലഭിക്കും.അതേ സമയം വ്യക്തികളാണെങ്കിൽ മൂന്ന് വർഷം തടവും 10,000 രൂപ പിഴയും.
ആധാർ സെന്‍റർ ഹാക്കിങ്
ആധാർ സെന്‍ററുകൾ ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തുന്നത് 10 വർഷം തടവും 10,000 മുതൽ 10 ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. മറ്റുള്ളവരുടെ അനുമതി ഇല്ലാതെ ആധാറിൽ മാറ്റം വരുത്താനും ശ്രമിക്കരുത്. അത് ഗുരുതര പ്രശ്നങ്ങളിലേക്ക് വഴി തെളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

