Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെയിൽവേ നിയമന അഴിമതി കേസിൽ ലാലുവിന്‍റെയും റാബ്​റിയുടെയും വിചാരണ ഇന്ന്​ ആരംഭിക്കും

text_fields
bookmark_border
റെയിൽവേ നിയമന അഴിമതി കേസിൽ ലാലുവിന്‍റെയും റാബ്​റിയുടെയും വിചാരണ ഇന്ന്​ ആരംഭിക്കും
cancel

ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് പ്രതിയായ റെയിൽവെ നിയമന അഴിമതിക്കേസിൽ വിചാരണ ബുധനാഴ്ച ആരംഭിക്കും. ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്‍റി ദേവി, മക്കൾ എന്നിവരുൾപ്പെടെ 16 പേരാണ് സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികൾ.

ഗൂഢാലോചന, അഴിമതി, അധികാര ദുർവിനിയോഗം ഉൾപ്പടെയുള്ള വകുപ്പുകളാണ് ലാലു പ്രസാദ് യാദവിനും മറ്റ് പ്രതികൾക്കും എതിരെ ചുമത്തിയിരിക്കുന്നത്. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് വിചാരണ. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിൽ കഴിയുന്ന ലാലു പ്രസാദ് യാദവ് ഉൾപ്പടെയുള്ള 16 പ്രതികളോടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഇ.ഡി അന്വേഷണവും പുരോഗമിക്കുകയാണ്.

ലാലു കേന്ദ്ര മന്ത്രിയായിരുന്ന കാലത്തെ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരെയും സി.ബി.ഐ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ലാലു, റാബ്​റി ദേവി, മക്കൾ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ ഇ.ഡി തുടർച്ചയായി ചോദ്യം ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The trial of Lalu and Rabri in the railway recruitment scam case will begin today
Next Story