Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശാസ്ത്രത്തെ...

ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള സിലബസ് ആണ് സ്റ്റാലിന്റെ ലക്ഷ്യം -തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി

text_fields
bookmark_border
ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള സിലബസ് ആണ് സ്റ്റാലിന്റെ ലക്ഷ്യം -തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി
cancel

ചെന്നൈ: ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള സിലബസ് ജനങ്ങൾക്ക് നൽകാനാണ് തമിഴ്നാട് മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ്. മുൻ സർക്കാർ 2018ൽ സിലബസ് പരിഷ്കരിച്ചിരുന്നെന്നും അടുത്ത പരിഷ്കരണം അടുത്ത വർഷം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സിലബസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് സമതി രൂപീകരിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

ഉദയനിധി സ്റ്റാലിന്‍റെ സനാതനധർമ പരാമർശത്തെ തുടർന്ന് തമിഴ്നാട് ബി.ജെ.പി നേതാവ് അണ്ണാമലൈ വിമർശനവുമായി രംഗത്തെത്തിയിരുന്നു. 12ാം ക്ലാസ് പാഠപുസ്തകം പങ്കുവെച്ചുകൊണ്ടായിരുന്നു വിമർശനം. ഹിന്ദുമതം സനാതന ധർമമെന്ന് അറിയപ്പെടുന്നുണ്ടെന്നും സനാതന ധർമം എന്നാൽ ശാശ്വത ധർമമെന്നും പറയുന്ന പാഠപുസ്തകത്തിന്‍റെ ചിത്രം അണ്ണാമലൈ പങ്കുവെച്ചു. ഉദയനിധിയെ 12ാം ക്ലാസിൽ പഠിക്കാൻ ഉപദേശിക്കുന്നു എന്നും പറയുകയുണ്ടായി.

സനാതനധർമത്തെ അപമാനിച്ചതിന് ഉദയനിധി സ്റ്റാലിൻ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. അതേസമയം ജാതീയതയുടെ മൂലകാരണമായ സനാതന ധർമത്തിന് എതിരാണ് പാർട്ടിയുടെ നിലപാടെന്ന് ഡി.എം.കെ വാദിച്ചു. സനാതന ധർമം ഹിന്ദു ധർമത്തിന്റെ പര്യായമല്ലെന്നും അവർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NaduMK Stalinudhayanidhi stalinanbin mahesh
News Summary - The Tamil Nadu Chief Minister wants to provide a syllabus based on science to the people
Next Story