കൊൽക്കത്ത ബലാത്സംഗ-കൊലപാതക കേസിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും
text_fieldsന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച കൊൽക്കത്ത ബലാത്സംഗ-കൊലപാതക കേസിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ ചൊവ്വാഴ്ച വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് രാവിലെ 10:30ന് വാദം കേൾക്കുക.
കേസിൽ കക്ഷി ചേരണമെന്ന് ഡൽഹി മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം പത്തിനാണ് കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പി.ജി വിദ്യാർഥിനിയായ ട്രെയിനി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ രീതിയിൽ മൃതദേഹം കണ്ടത്.
കൊൽക്കത്ത ഹൈക്കോടതി കേസിന്റെ തുടർ അന്വേഷണം സി.ബി.ഐക്ക് കൈമാറിയിരുന്നു. സംഭവത്തിൽ ഫെഡറേഷൻ ഓഫ് റെസിഡൻറ്സ് ഓഫ് ഡോക്‌ടേഴ്‌സ് അസോസിയേഷനും ഇടപെടൽ ഹർജി നൽകിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ ആർ.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടെ സംരക്ഷണത്തിനായി കേന്ദ്ര സേനയെ വിന്യസിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
"ആശുപത്രികളിലും പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും നടക്കുന്ന അക്രമങ്ങൾക്കെതിരെ ഡോക്ടർമാരുടെയും മെഡിക്കൽ സർവീസ് ജീവനക്കാരുടെയും സംരക്ഷണത്തിനായി പദ്ധതി മുൻ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പാനൽ രൂപീകരിക്കാൻ ഡൽഹി മെഡിക്കൽ അസോസിയേഷൻ ശ്രമം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

