Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വധശിക്ഷ വിധിക്കപ്പെട്ട്​ യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഹരജി ഇന്ന്​ കോടതി പരിഗണിക്കും

text_fields
bookmark_border
nimisha priya
cancel

ന്യൂഡല്‍ഹി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട്​ യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജി ഇന്ന്​ തന്നെ അടിയന്തിരമായി പരിഗണിക്കാൻ ഡൽഹി ഹൈകോടതി ആക്ടിങ്​ ചീഫ്​ ജസ്റ്റിസ് നിർദേശം നൽകി. ഇ​തേ തുടർന്ന്​ ഹരജി ജസ്റ്റിസ്​ കാമേശ്വർ റാവുവിന്‍റെ ബെഞ്ച്​ ഇന്ന്​ പരിഗണിക്കാനായി ലിസ്റ്റ്​ ചെയ്തു.

പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് 'സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിൽ' ആണ്​ അഡ്വ. സുഭാഷ്​ ചന്ദ്രൻ മുഖേന ഡല്‍ഹി ഹൈകോടതിയിൽ ഹരജി നൽകിയത്​. വധശിക്ഷ ഒഴിവാക്കുന്നതിന് യെമന്‍ പൗരന്‍റെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട ബ്ലഡ് മണി കൈമാറാനുള്ള സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹരജിയിലുണ്ട്​.

യെമന്‍ പൗരൻ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സൻആയിലെ അപ്പീല്‍ കോടതി നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചത്. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെയാണ് നിമിഷ പ്രിയ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ അപ്പീൽ കോടതിയെ സമീപിച്ചത്​. കേസിലെ വാദം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷ പ്രിയയുടെ ആവശ്യം. എന്നാല്‍ അപ്പീൽകോടതി വധശിക്ഷ ശരിവെക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Supreme Court will hear a petition to save Nimisha Priya
Next Story