Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോശമായി...

മോശമായി പെരുമാറിയെന്നത് ആത്മഹത്യ പ്രേരണയായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി

text_fields
bookmark_border
supreme court
cancel

ന്യൂ​ഡ​ൽ​ഹി: ഒ​രാ​ളോ​ട് നി​ര​ന്ത​രം മോ​ശ​മാ​യി പെ​രു​മാ​റി എ​ന്ന​ത് മാ​ത്രം ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ കു​റ്റ​മാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ഇ​തി​നു കൃ​ത്യ​മാ​യ തെ​ളി​വ് വേ​ണ​മെ​ന്നും ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, പി.​ബി. വ​രാ​ലെ എ​ന്നി​വ​രു​ടെ ബെ​ഞ്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്ത്രീ​യെ ഭ​ർ​ത്താ​വും ഭ​ർ​ത്താ​വി​ന്റെ വീ​ട്ടു​കാ​രും ചേ​ർ​ന്ന് വേ​ട്ട​യാ​ടി ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ട്ടെ​ന്ന ആ​രോ​പ​ണ​ത്തി​ൽ കു​റ്റ​മു​ക്ത​രാ​ക്കാ​നു​ള്ള ഹ​ര​ജി ത​ള്ളി​യ ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സു​പ്രീം​കോ​ട​തി നി​രീ​ക്ഷ​ണം.

ഈ​യ​ടു​ത്ത് ടെ​ക്കി​യാ​യ യു​വാ​വ് ഭാ​ര്യ​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും പീ​ഡ​നം ആ​രോ​പി​ച്ച് ആ​ത്മ​ഹ​ത്യ ​ചെ​യ്ത​തി​നു പി​ന്നാ​ലെ ഇ​യാ​ളു​ടെ ഭാ​ര്യ​ക്കും ഭാ​ര്യ​യു​ടെ മാ​താ​വി​നും പി​താ​വി​നും അ​മ്മാ​വ​നു​മെ​തി​രെ ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തി​രു​ന്നു. ഉ​ന്ന​ത കോ​ട​തി​യു​ടെ പു​തി​യ നി​രീ​ക്ഷ​ണ​ങ്ങ​ൾ ഈ ​കേ​സി​ൽ പ്ര​തി​സ്ഥാ​ന​ത്തു​ള്ള​വ​ർ​ക്ക് സ​ഹാ​യ​ക​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Supreme Court
News Summary - The Supreme Court said that misbehavior cannot be considered as suicide motivation
Next Story