Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഒന്നുകിൽ കുറ്റം...

'ഒന്നുകിൽ കുറ്റം തെളിയിക്കൂ, അല്ലെങ്കിൽ വെറുതെ വിടൂ' എന്ന്​ സുപ്രീംകോടതി

text_fields
bookmark_border
ഒന്നുകിൽ കുറ്റം തെളിയിക്കൂ, അല്ലെങ്കിൽ വെറുതെ വിടൂ എന്ന്​ സുപ്രീംകോടതി
cancel

ന്യൂഡൽഹി: കുറ്റം തെളിയിക്കുകയോ വിചാരണയോ കൂട​ാതെ അനിശ്​ചിതകാല കസ്​റ്റഡി പാടില്ലെന്ന്​ സുപ്രീംകോടതി. 1993ലെ ട്രെയിൻ സ്​ഫോടന പരമ്പരകളിൽ പ്രതിചേർക്കപ്പെട്ട്​ 11 വർഷമായി ജയിലിൽ വിചാരണ കാത്തു​കഴിയുന്ന ഹമീറുദ്ദീ​െൻറ ഹരജി പരിഗണിക്കുകയായിരുന്നു ജസ്​റ്റിസ്​ ഡി.വൈ ചന്ദ്രചൂഡ്​, ജസ്​റ്റിസ്​ എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ച്​.

ഒന്നുകിൽ അയാൾക്കെതിരെ ആരോപിച്ച കുറ്റം തെളിയിക്കുക, അല്ലെങ്കിൽ വെറുതെ വിടുക. അയാളെ വെറുതെ വിട്ടാലും കോടതിക്കൊന്നുമില്ല -ബെഞ്ച്​ വ്യക്തമാക്കി. അതിവേഗ വിചാരണക്കുള്ള അവകാശത്തിന് അടിവരയിടുന്ന കേസാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. ഹമീറുദ്ദീനെതിരെ കുറ്റം തെളിയിക്കുന്നത് വൈകുന്നത്​​ എന്തുകൊണ്ടാണെന്ന്​ അജ്​മീറിലെ ടാഡ പ്രത്യേക കോടതിയോട്​ സുപ്രീംകോടതി റിപ്പോർട്ട്​ തേടി. ഹരജിക്കാരൻ 2010 മുതൽ കസ്​റ്റഡിയിലാണെന്നും എന്നാൽ, കുറ്റം ചുമത്തിയിട്ടില്ലെന്നും വിചാരണ ആരംഭിച്ചിട്ടില്ലെന്നും ഹമീറുദ്ദീ​െൻറ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

15 വർഷം പ്രതി ഒളിവിലായിരു​െന്നന്ന്​ സംസ്ഥാന സർക്കാറിനു​വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞപ്പോൾ 2010 മുതൽ കസ്​റ്റഡിയിലുണ്ടായിട്ട്​ കുറ്റം തെളിയിക്കാതിരുന്നത്​ എന്തുകൊണ്ടാ​െണന്ന്​ കോടതി ആരാഞ്ഞു. കുറഞ്ഞ പക്ഷം വിചാരണയെങ്കിലും ആരംഭിക്കണമെന്ന്​ കോടതി ആവശ്യപ്പെട്ടു. 1993 ഡിസംബർ അഞ്ച്​, ആറ്​ തീയതികളിലാണ്​ രാജധാനി എക്​സ്​പ്രസിലും മറ്റ്​ ട്രെയിനുകളിലും സ്​​േഫാടന പരമ്പരയുണ്ടായത്​. സ്​​േഫാടനങ്ങളിൽ രണ്ടുപേർ കൊല്ലപ്പെടുകയും 22 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supreme court
News Summary - The Supreme Court ruled that ‘either plead guilty or be acquitted’
Next Story