Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ മൂലം അനാഥരായ...

കോവിഡ്​ മൂലം അനാഥരായ കുട്ടികൾക്കുള്ള പദ്ധതികൾ കടലാസിലൊതുങ്ങരുതെന്ന്​ സുപ്രീംകോടതി

text_fields
bookmark_border
കോവിഡ്​ മൂലം അനാഥരായ കുട്ടികൾക്കുള്ള പദ്ധതികൾ കടലാസിലൊതുങ്ങരുതെന്ന്​ സുപ്രീംകോടതി
cancel

ന്യൂഡൽഹി: കോവിഡ്​ മൂലം അനാഥരായ കുട്ടികൾക്കുള്ള പദ്ധതികൾ കടലാസിൽ ഒതുങ്ങരുതെന്ന്​ സുപ്രീംകോടതി. സംസ്ഥാന സർക്കാറുകളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോവിഡ്​ മൂലം അനാഥരായ കുട്ടികളുടെ വിവരങ്ങൾ സുപ്രീംകോടതി തേടി. ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവു, അനിരുദ്ധ ബോസ്​ എന്നിവരുൾപ്പെട്ട ബെഞ്ചാണ്​ നിർണായക നിരീക്ഷണം നടത്തിയത്​.

ജില്ലകളിലെ ശിശുസംരക്ഷണ ഓഫീസർമാർക്ക്​ ഇതുമായി ബന്ധപ്പെട്ട്​ നിർദേശങ്ങൾ നൽകണമെന്ന്​ മജിസ്​ട്രേറ്റ്​ കോടതികളോട്​ സുപ്രീംകോടതി നിർദേശിച്ചു ശിശുസംരക്ഷണ ഓഫീസർമാർക്ക്​ ഇക്കാര്യത്തിൽ പൊലീസി​േന്‍റയും ഗ്രാമപഞ്ചായത്തുകളുടേയും ആശവർക്കർമാരുടേയും സഹായം തേടാമെന്നും സുപ്രീംകോടതി വ്യക്​തമാക്കിയിട്ടുണ്ട്​.

അമിക്കസ്​ക്യൂറിയുടെ റിപ്പോർട്ട്​ പരിഗണിക്കു​േമ്പാഴാണ്​ സുപ്രീംകോടതിയുടെ പരാമർശം. 2020 മാർച്ചിന്​ ശേഷം 27 കുട്ടികൾ മാത്രമാണ്​ അനാഥരായതെന്ന പശ്​ചിമബംഗാൾ സർക്കാറിന്‍റെ റിപ്പോർട്ടിനെതിരെയും സുപ്രീംകോടതി രംഗത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supremcourt​Covid 19
News Summary - The Supreme Court has ruled that plans for children orphaned by Covid should not be on paper
Next Story