Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്ദീപിനെതിരായ...

രാജ്ദീപിനെതിരായ കോടതിയലക്ഷ്യം: വെബ്​സൈറ്റിലെ പിഴവെന്ന്​ സുപ്രീംകോടതി

text_fields
bookmark_border
രാജ്ദീപിനെതിരായ കോടതിയലക്ഷ്യം: വെബ്​സൈറ്റിലെ പിഴവെന്ന്​ സുപ്രീംകോടതി
cancel

ന്യൂഡൽഹി: പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്​ദീപ്​ സർദേശായിക്കെതിരെ കോടതിയലക്ഷ്യത്തിന്​ സ്വമേധയാ ക്രിമിനൽ കേസെടുത്തെന്ന വിവരം തെറ്റാണെന്ന്​ സുപ്രീംകോടതി. തങ്ങളുടെ വെബ്​സൈറ്റിൽ സംഭവിച്ച സാ​ങ്കേതിക പിഴവാണിതെന്ന്​ സുപ്രീംകോടതി ഡെപ്യൂട്ടി രജിസ്​ട്രാർ രാകേഷ്​ ശർമ പറഞ്ഞു. ഇത്​ തിരുത്തുന്നതിന്​ നടപടി സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു.

2020ൽ നടത്തിയ ട്വീറ്റി​‍െൻറ പേരിൽ സർദേശായിക്കെതിരെ കേസെടുത്തതായാണ്​ സുപ്രീംകോടതി വെ​ബ്​സൈറ്റിൽ വന്നത്​. തുടർന്ന്​ മാധ്യമങ്ങളിൽ ഇത്​ വാർത്തയായി. ജുഡീഷ്യറിയെ വിമർശിക്കുന്ന ട്വീറ്റാണിതെന്നാരോപിച്ച്​ ആസ്​ത ഖുരാന 2020 സെപ്​റ്റംബർ 20ന്​ കോടതിയെ സമീപിച്ചിരുന്നു​. എന്നാൽ, കോടതിയലക്ഷ്യ നടപടിക്ക്​ ​അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ അനുമതി നിഷേധിച്ചിരുന്നു.

കോടതിയലക്ഷ്യ കേസിൽ പ്രമുഖ അഭിഭാഷകൻ പ്രശാന്ത്​ ഭൂഷണിനെ സുപ്രീംകോടതി ശിക്ഷിച്ചതുമായി ബന്ധപ്പെട്ടായിരുന്നു രാജ്​ദീപി​‍െൻറ ട്വീറ്റ്​. സുപ്രീംകോടതി മുൻ ജഡ്​ജി അരുൺ മിശ്രയുമായി ബന്ധപ്പെട്ടാണ്​ രണ്ടാമത്തെ ട്വീറ്റ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajdeep
News Summary - The Supreme Court explains
Next Story