നെല്ലിന് താങ്ങുവില 143 രൂപ കൂട്ടി
text_fieldsന്യൂഡൽഹി: നെല്ലിന്റെ മിനിമം താങ്ങുവില കേന്ദ്രസർക്കാർ വർധിപ്പിച്ചു. നടപ്പു സാമ്പത്തിക വർഷം ക്വിന്റലിന്മേൽ 143 രൂപ കൂട്ടി 2,183 രൂപയാക്കി. ഖാരിഫ് സീസണിലേക്ക് (ഒക്ടോബർ-സെപ്റ്റംബർ) വിവിധ വിളകളുടെ താങ്ങുവില 5.3 മുതൽ 10.35 ശതമാനം വരെ കൂട്ടിയാണ് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനം.
കോമൺ ഗ്രേഡ് നെല്ലിന് പുതുക്കിയ താങ്ങുവില 2,183 രൂപയും എ-ഗ്രേഡിന് 2,203 രൂപയുമായിരിക്കും. ചോളത്തിന് രണ്ട് വ്യത്യസ്ത ഇനങ്ങളിലായി താങ്ങുവില 3,180 രൂപ മുതൽ 3,225 രൂപ വരെയാക്കി. തുവര പരിപ്പിന് മിനിമം താങ്ങുവില 6,600ൽ നിന്ന് 7,000 രൂപയാക്കി. ഉഴുന്നിന് 350 രൂപ വർധിപ്പിച്ച് 6,950 രൂപയാക്കി. നിലക്കടല ക്വിന്റലിന് 5,850ൽ നിന്ന് 6,377 രൂപയിലേക്ക്. സോയാബീന് 4,300ൽ നിന്ന് 4,600 രൂപയാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

