Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുസ്തി താരങ്ങളുടെ സമരം...

ഗുസ്തി താരങ്ങളുടെ സമരം നാലാം ദിവസത്തിലേക്ക്; പ്രശ്നപരിഹാരത്തിന് തിരക്കിട്ട നീക്കവുമായി കേന്ദ്രം

text_fields
bookmark_border
Brij Bhushan Sharan Singh
cancel

ന്യൂഡൽഹി: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എ​ഫ്.​ഐ) അ​ധ്യ​ക്ഷ​നും ബി.​ജെ.​പി എം.​പി​യു​മാ​യ ബ്രി​ജ്​ ഭൂ​ഷ​ൺ ശ​ര​ൺ സി​ങ്ങി​നെ​തി​രെയുള്ള ലൈംഗികാരോപണത്തിൽ ഗുസ്തി താരങ്ങളുമായി കേന്ദ്ര കായിക മന്ത്രി ഇന്ന് ചർച്ച നടത്തും. വ്യാ​ഴാ​ഴ്ച കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യം പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടിരുന്നു. പ്രശ്നപരിഹാരം കാണുന്നതിന്‍റെ ഭാഗമായാണ് കായിക മന്ത്രിയുമായി ചർച്ച നടത്താൻ തീരുമാനിച്ചത്.

ബ്രി​ജ്​ ഭൂ​ഷ​ൺ ശ​ര​ൺ സി​ങ് ഇന്ന് 12 മണിക്ക് മാധ്യമങ്ങളെ കാണും. ഉത്തർപ്രദേശ് ഗോണ്ട ജില്ലയിലെ നവാബ്ഗഞ്ച് ഗുസ്തി പരിശീലന കേന്ദ്രത്തിലാണ് വാർത്താസമ്മേളനം നടക്കുക.

അതേസമയം, ബ്രി​ജ്​ ഭൂ​ഷ​ൺ ശ​ര​ൺ സി​ങ്ങി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ആ​രോ​പി​ച്ച് ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ത​റി​ൽ ​ഒ​ളി​മ്പി​ക്സ്​ മെ​ഡ​ൽ ജേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ഗു​സ്തി താ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന സ​മ​രം നാലാം ദി​വ​സ​ത്തി​ലേ​ക്ക് കടന്നു. സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി​ ല​ഭി​ക്കാത്ത സാഹചര്യത്തിൽ വരും ദി​വ​സ​ങ്ങ​ളി​ൽ സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന്​ താരങ്ങൾ മു​ന്ന​റി​യി​പ്പ്​ ന​ൽ​കിയിട്ടുണ്ട്.

ബ്രി​ജ് ശ​ര​ണ്‍ സി​ങ്ങി​നെ നീ​ക്കം ചെ​യ്യു​ക​യും ജ​യി​ലി​ല്‍ അ​ട​ക്കു​ക​യും ചെ​യ്യു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധ​ത്തി​ല്‍ നി​ന്ന് പി​റ​കോ​ട്ടി​ല്ലെ​ന്നാണ് സമരക്കാർ പറയുന്നത്. ഗു​സ്തി​താ​ര​വും ബി.​ജെ.​പി നേ​താ​വു​മാ​യ ബ​ബി​ത ഫോ​ഗ​ട്ട് ഇന്നലെ ജ​ന്ത​ർ​മ​ന്ത​റി​ലെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി സം​സാ​രി​ച്ച​തി​ന്​ പി​റ​കെ​യാ​ണ്​ കേ​ന്ദ്രസർക്കാർ ച​ർ​ച്ച​ക്ക്​ വി​ളി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wrestlingsexual assaultBrij Bhushan Sharan Singh
News Summary - The strike of wrestling stars enters the fourth day; The Center and Sports Minister will hold a discussion today to resolve the issue
Next Story