Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിതാവിന്റെ വെടിയേറ്റ് മകൻ മരിച്ചു

text_fields
bookmark_border
killed-brother
cancel

മടിക്കേരി: മറുഗോഡു ഗ്രാമപഞ്ചായത്തിലെ കട്ടേമാടിൽ പിതാവിന്റെ വെടിയേറ്റ് മകന് ദാരുണാന്ത്യം. കട്ടേമാടിലെ ചെറുകിട കർഷകൻ എൻ.എം. ചിട്ടിയപ്പയാണ് (68) നിസ്സാര കാരണത്തിന് സ്വന്തം മകൻ നരേൻ തിമ്മയ്യയെ (34) വെടിവെച്ചുകൊന്നത്. ഗോവയിൽ റിസോർട്ടിൽ ജീവനക്കാരനായിരുന്ന തിമ്മയ്യ ഈയിടെയാണ് ജോലി ഒഴിവാക്കിയത്.

കുടുംബസ്വത്തായ കാപ്പികൃഷി നോക്കി നടത്തിവരുകയാണ്. മാസാന്തം കൊടുക്കുന്ന ചെലവ് തുകയുടെ പേരിൽ അച്ഛൻ ചിട്ടിയപ്പ മകൻ തിമ്മയ്യയുമായി വഴക്കിടാറുണ്ടായിരുന്നു. ചിട്ടിയപ്പക്ക് മറ്റൊരു മകനുമുണ്ട്. മരിച്ച തിമ്മയ്യക്ക് ഭാര്യയും ഒരു മകനുമുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The son died after being shot by his father
Next Story