അമ്യൂസ്മെന്റ് പാർക്കിലെ റൈഡ് 50 അടി മുകളിൽ നിന്ന് തകർന്ന് വീണു; നിരവധി പേർക്ക് പരിക്ക്
text_fieldsമൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ അമ്യൂസ്മെന്റ് പാർക്കിലുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. പാർക്കിലെ ഡ്രോപ് ടവർ എന്ന റൈഡ് പൊട്ടിവീണാണ് 16 ഓളം പേർക്ക് പരിക്കേറ്റത്.
കുത്തനെയുള്ള ടവറിൽ ഘടിപ്പിച്ച പ്ലാറ്റ് ഫോം ആളുകളെയും കയറ്റി കറങ്ങി മുകളിലേക്ക് കയറുകയും താഴേക്ക് ഇറങ്ങുകയും ചെയ്യുന്നതാണ് ഡ്രോപ് ടവർ എന്ന റൈഡ്. ഇങ്ങനെ ആളുകളെയും കൊണ്ട് മുകളിലേക്ക് കയറിയ റൈഡ്, ഏറ്റവും മുകളിലെത്തുന്നതിന് തൊട്ടുമുമ്പ് ബെൽറ്റ് പൊട്ടി താഴേക്ക് വീഴുകയായിരുന്നു. 50 അടി ഉയരത്തിൽ നിന്നാണ് ആളുകൾ താഴേക്ക് വീണത്.
അപകടസമയത്ത് കുട്ടികളടക്കം 30 ഓളം പേരായിരുന്നു റൈഡിൽ ഉണ്ടായിരുന്നത്. വീഴ്ചയുടെ ആഘാതത്തിൽ 10 പേർക്ക് ഗുരുതര പരിക്കേറ്റു. ഗുരുതര പരിക്കേറ്റ അഞ്ചുപേരെ സർക്കാർ ആശുപത്രിയും അഞ്ചുപേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മൊഹാലിയിൽ അപകടം നടന്ന ദുഷെര ഗ്രൗണ്ടിനു സമീപം ഒരു മേള നടക്കുന്നുണ്ട്. ഞായറാഴ്ച നിരവധി പേർ മേളക്കെത്തിയിരുന്നു. അതിൽ പലരും അമ്യൂസ്മെന്റ് പാർക്കിലേക്ക് കുട്ടികളുമായി എത്തുകയായിരുന്നു.
അപകടം നടന്നതോടെ റൈഡിന്റെ ഓപ്പറേറ്റർമാർ ഓടിരക്ഷപ്പെട്ടു. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

