Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Tablighi Jamaat
cancel
Homechevron_rightNewschevron_rightIndiachevron_rightപ്രസാധകർ​ മാപ്പ്​...

പ്രസാധകർ​ മാപ്പ്​ പറഞ്ഞു; തബ്‌ലീഗുകാർ കോവിഡ്​ പരത്തിയെന്ന പരാമർശം മെഡിക്കൽ പാഠപുസ്​തകത്തിൽനിന്ന്​ നീക്കി

text_fields
bookmark_border

മുംബൈ​: ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന് കാരണം തബ്‌ലീഗ് ജമാഅത്ത്​ സമ്മേളനമാണെന്ന്​ മെഡിക്കൽ പാഠപുസ്​തകത്തിൽ നൽകിയ തെറ്റായ വിവരം നീക്കി പ്രസാധകർ മാപ്പു പറഞ്ഞു. എം.ബി.ബി.എസ്‌ വിദ്യാർഥികൾക്കു​വേണ്ടി ഡൽഹിയിലെ ​​െജയ്​പി പബ്ലിക്കേഷൻസ്​ പ്രസിദ്ധീകരിച്ച എസൻഷ്യൽസ്​ ഒാഫ്​ മെഡിക്കൽ മൈക്രോബയോളജി എന്ന പുസ്​തകത്തിലാണ്​ വിദ്വേഷ പരാമർശങ്ങളുണ്ടായിരുന്നത്​.

ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ സ്​റ്റുഡൻസ് ഇസ്​ലാമിക്​​ ഓര്‍ഗനൈസേഷന്‍ (എസ്‌.ഐ.ഒ) മഹാരാഷ്​ട്ര ഘടകം കോവിഡ്​ വ്യാപനത്തി​‍െൻറ കാരണം പ്രസ്​തുത സമ്മേളനമാണെന്ന്​ സ്​ഥാപിക്കുന്ന ഒരു സാംക്രമികരോഗശാസ്ത്ര പഠനം പോലും നടന്നിട്ടില്ലെന്ന്​ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന്​ ഖേദം ​പ്രകടിപ്പിച്ച രചയിതാക്കളായ ഡോ. അപുർ‌ബ എസ്. ശാസ്ത്രി, ഡോ. സന്ധ്യ ഭട്ട് എന്നിവർ പുസ്​തകത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും ഉറപ്പു​നൽകി.

കഴിഞ്ഞവർഷം മാർച്ചിൽ ഡല്‍ഹി നിസാമുദ്ദീനിലെ തബ്​ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുസ്​ലിംകൾക്കും തബ്​ലീഗിനുമെതിരെ രാജ്യത്ത്​ വ്യാപക വിദ്വേഷപ്രചാരണം നടന്നിരുന്നു. തബ്​ലീഗ്​ നേതാക്കൾക്കെതിരെ മാധ്യമവിചാരണയും പൊലീസ്​ കേസുകളുമുണ്ടായി. എന്നാൽ ആരോപണങ്ങൾ വാസ്​തവവിരുദ്ധമാണെന്ന്​ പിന്നീട്​ കോടതികൾ വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tablighi Jamaatcovid
News Summary - The reference to covid by the Tablighis was removed from the medical textbook
Next Story