തേനിയിൽ പട്ടാപ്പകൽ നടന്ന കൊലപാതകത്തിന് കാരണം ചെങ്കൽച്ചൂളയുമായി ബന്ധപ്പെട്ട തർക്കം; ആറ് പേർ അറസ്റ്റിൽ
text_fieldsതേനി ജില്ലയിലെ കൊലപാതവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളും അന്വേഷണ സംഘവും.
കുമളി: തേനി ജില്ലയിൽ നടുറോഡിൽ പട്ടാപകൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തേനി ജില്ലയിലെ ബോഡി നായ്ക്കന്നൂരിൽ വിമുക്തഭടനും ലോഡ്ജ് ഉടമയുമായ രാധാകൃഷ്ണനെ(71) പട്ടാപകൽ നടുറോഡിൽ വെച്ചാണ് ജീപ്പിലെത്തിയ സംഘം കഴിഞ്ഞ ദിവസം വെട്ടി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ പ്രദേശത്തുള്ള മാരിമുത്തു (48) മകൻ മനോജ് (23) സുരേഷ് (45) ഇയാളുടെ മകൻ യുവരാജ് (21) തിരുപ്പൂർ മഥൻ (38) കാരയംപ്പെട്ടി സ്വദേശി മനോഹരൻ (58) എന്നിവരെയാണ് ബോഡി നായ്ക്കന്നൂർ ഡി എസ് പി.സുരേഷും സംഘവും അറസ്റ്റ് ചെയ്തത്.
സംഘംസഞ്ചരിച്ച കേരള രജിസ്ട്രേഷൻ ജീപ്പും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതിയായ മാരിമുത്തു 5 വർഷം മുമ്പ് രാധാകൃഷ്ണൻ്റെ സ്ഥലം വാടകക്കെടുത്ത് ഇവിടെ ചെങ്കൽചൂള നടത്തിവന്നിരുന്നു.ഇതേ സ്ഥലത്തു നിന്നുള്ള മണ്ണും ഇഷ്ടിക നിർമ്മാണത്തിനായി മാരിമുത്തു ഉപയോഗിച്ചിരുന്നു. ചെങ്കൽ ചൂള പ്രവർത്തിക്കുന്ന സ്ഥലത്തിൻ്റെ വാടക ഏതാനും മാസങ്ങളായി മുടങ്ങിയതിനെ തുടർന്ന് രാധാകൃഷ്ണനും മാരിമുത്തുവും തമ്മിൽ ചില വാക്കുതർക്കങ്ങൾ അടുത്തിടെ ഉണ്ടായി.ഇത് നിലനിൽക്കേ ചെങ്കൽ ചൂള നീക്കി സ്ഥലം ഒഴിഞ്ഞു തരണമെന്ന് രാധാകൃഷ്ണൻ ആവശ്യപ്പെട്ടതും ഇതു സംബന്ധിച്ച വാക്കുതർക്കത്തിനിടെ മാരിമുത്തുവിൻ്റെ കുടുംബാംഗങ്ങളെ ചേർത്ത് രാധാകൃഷ്ണൻ മോശമായ പദപ്രയോഗങ്ങൾ നടത്തുകയും ചെയ്തു.
ഇതിൽ രോഷാകുലരായ മാരിമുത്തുവും മകനും മറ്റുള്ളവരെയും ഒപ്പം ചേർത്ത് രാധാകൃഷ്ണനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ ഉത്തമ പാളയംകോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

