20 ഡിഗ്രിയിൽ എ.സി താഴണ്ട; കേന്ദ്രത്തിന്‍റെ തീരുമാനത്തിന് പിന്നിൽ ഈ കാരണം...
text_fieldsഎയർ കണ്ടീഷണർ ഉപയോഗത്തിന് പുതിയ മാനദണ്ഡമേർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. എയർ കണ്ടീഷനിങ് സ്റ്റാൻഡേർഡ് അനുസരിച്ചുള്ള പുതിയ പ്രൊവിഷൻ ഉടൻ നടപ്പിലാക്കുമെന്ന് കേന്ദ്ര മന്ത്രി മനോഹർലാൽ ഖട്ടർ അറിയിച്ചിരിക്കുകയാണ്. പുതിയ തീരുമാനമനുസരിച്ച് 20 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും എ.സി ടെമ്പറേച്ചർ സ്റ്റാൻഡേർഡ്. അതായത് 20 ഡിഗ്രി സെൽഷ്യസിനു താഴെ തണുപ്പിക്കാനോ 28 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടാക്കാനോ കഴിയില്ല. താപനില സ്റ്റാൻഡേർഡൈസ് ചെയ്യാനുള്ള ആദ്യത്തെ നടപടിയാണ് ഇതെന്ന് ഖട്ടർ പറയുന്നു.
നിലവിൽ 18 ഡിഗ്രി മുതലാണ് എ.സി ടെമ്പറേച്ചർ. പരമാവധി 30 ഡിഗ്രി സെൽഷ്യസും. പുതിയ റെഗുലേഷൻ അനുസരിച്ച് ഇത് 20-28 ഡിഗ്രി സെൽഷ്യസായി നിയന്ത്രിക്കും. അതായത് 20 ഡിഗ്രി സെൽഷ്യസിനു താഴെയും 30 ഡിഗ്രി സെൽഷ്യസിനു മുകളിലും എ.സി ടെമ്പറേച്ചർ ക്രമീകരിക്കാൻ കഴിയില്ല,
താപനില കുറച്ചുപയോഗിക്കുന്നതുമൂലമുള്ള ഉയർന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കുക എന്നതാണ് പുതിയ തീരുമാനത്തിനു പിന്നിൽ. വേനൽ കാലത്ത് എ.സി.യുടെ ഉപഭോഗം വളരെ കൂടുതലാണ്. ഈ കാലയളവിൽ കുറഞ്ഞ താപനിലയിൽ എ.സി ഉപയോഗിക്കുന്നത് വൈദ്യുതി ഉപയോഗം കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഓരോ 1ഡിഗ്രി സെൽഷ്യസ് താപനില വർധിക്കുമ്പോഴും 6 ശതമാനം വൈദ്യുതോർജം ലാഭിക്കുന്നു വെന്നാണ് പഠനങ്ങൾ പറയുന്നത്. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം ശക്തമായ എ.സി റെഗുലേഷനുകളിലൂടെ 2035 ഓടുകൂടി 60 ജിഗാവാട്ട് വൈദ്യതി ലാഭിക്കാൻ കഴിയുമെന്നാണ് പറയുന്നത്. ഇതിലൂടെ ഭാവിയിൽ പുതിയ വൈദ്യുതി പ്ലാൻറുകൾ നിർമിക്കാനും വൈദ്യുതി ഗ്രിഡ് നിർമിക്കാനും ചെലവാക്കേണ്ടി വരുന്ന 7.5 ട്രില്യൺ തുക ലാഭിക്കാൻ കഴിയും എന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

