Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2022 1:53 AM GMT Updated On
date_range 2 Dec 2022 1:53 AM GMTഎലിയെ ഓടയിലെറിഞ്ഞു കൊന്നു; ഗൃഹനാഥൻ അകത്തായി
text_fieldsബുദൗൻ (യു.പി): എലിയുടെ വാലിൽ കല്ല് കെട്ടി ഓടയിലെറിഞ്ഞു കൊന്ന സംഭവത്തിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം. തദ്ദേശവാസിയായ മനോജ് കുമാറിനെയാണ് ജാമ്യത്തിൽവിട്ടത്. ശ്വാസകോശത്തിലെ അണുബാധ മൂലമാണ് എലി ചത്തതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായി ബറേലി ഇന്ത്യൻ വെറ്ററിനറി റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ജോയന്റ് ഡയറക്ടർ കെ.പി. സിങ് പറഞ്ഞു.
രണ്ട് മൃഗ ഡോക്ടർമാരാണ് ഫോറൻസിക് പരിശോധന നടത്തിയത്. എലിയുടെ ശ്വാസകോശം വീർത്തതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഫോറൻസിക് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി എസ്.പി അലോക് ശർമ പറഞ്ഞു. വാലിൽ കല്ല് കെട്ടി ഓടയിലെറിഞ്ഞ എലിയെ മൃഗസംരക്ഷണ പ്രവർത്തകൻ വികേന്ദ്ര ശർമ രക്ഷപ്പെടുത്തിയെങ്കിലും അൽപസമയം കഴിഞ്ഞപ്പോഴേക്കും ചത്തു. വികേന്ദ്ര ശർമയുടെ പരാതിയിലാണ് പൊലീസ് നടപടി.
Next Story